'കേട്ടത് ശരിയാണ്, ഞാനാണ് ഡൽഹി ക്യാപിറ്റൽസിന്റെ വൈസ് ക്യാപ്റ്റൻ'; ഫാഫ് ഡു പ്ലെസിസ് DC ഉപനായകൻ

വ്യത്യസ്തമായ രീതിയിലാണ് ഡൽഹി ക്യാപിറ്റൽസ് ഡു പ്ലെസിയെ ഉപനായകനായി പ്രഖ്യാപിച്ചത്

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 18-ാം പതിപ്പിൽ ഡൽഹി ക്യാപിറ്റൽസിന്റെ വൈസ് ക്യാപ്റ്റനായി ഫാഫ് ഡു പ്ലെസിസിനെ പ്രഖ്യാപിച്ചു. വ്യത്യസ്തമായ ഒരു വീഡിയോയിലൂടെയാണ് ഡു പ്ലെസിയെ ഡൽഹി വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡൽഹിയുടെ ക്യാപ്റ്റാനായി അക്സർ പട്ടേലിനെയും പ്രഖ്യാപിച്ചിരുന്നു.

ഡൽഹി ക്യാപിറ്റൽസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോയിൽ ഡു പ്ലെസിക്ക് ഒരു ഫോൺകോൾ വരുന്നു. താൻ സുഖമായിരിക്കുന്നുവെന്ന് ഫോൺവിളിച്ചയാളുടെ ചോദ്യത്തിന് ഫാഫ് മറുപടി നൽകുന്നു. പിന്നാലെ താൻ ഇപ്പോൾ ഡൽഹി ക്യാപിറ്റൽസിലാണെന്ന് ഫാഫ് പറഞ്ഞു. അതിന് പിന്നാലെ അടുത്ത ചോദ്യത്തിന് മറുപടിയായാണ് താങ്കൾ കേട്ടത് ശരിയാണെന്നും താനാണ് ഡൽഹി ക്യാപിറ്റൽസിന്റെ ഉപനായകനെന്നും ഡു പ്ലെസി സ്ഥിരീകരിക്കുന്നത്.

പുതിയ റോൾ തനിക്ക് ആവേശം നൽകുന്നു. ഡൽഹി ക്യാപിറ്റൽസ് ശക്തമായ ടീമാണ്, മികച്ച താരങ്ങളുമുണ്ട്. ഈ ടീമിന്റെ ഉപനായകനാകുന്നതിൽ തനിക്ക് സന്തോഷമുണ്ട്. ഫോണിൽ വിളിച്ച വ്യക്തിയോട് സന്തോഷമായി ഇരിക്കാൻ പറഞ്ഞുകൊണ്ടാണ് ഡു പ്ലെസി ഫോൺ കോൾ അവസാനിപ്പിക്കുന്നത്.

Pick up your phones, it’s your vice-captain calling 💙❤️ pic.twitter.com/W3AkYO4QKZ

ഐപിഎല്ലിൽ മാർച്ച് 24ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ മത്സരം. കഴിഞ്ഞ വർഷത്തെ ഡൽഹി ക്യാപിറ്റൽസ് നായകനായിരുന്ന റിഷഭ് പന്താണ് ഇത്തവണ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ നായകൻ. ലഖ്നൗ നായകനായ കെ എൽ രാഹുൽ ഡൽഹിക്കൊപ്പം കളിക്കും. രാഹുൽ നായക സ്ഥാനം ഏറ്റെടുക്കാതിരുന്നതിനെ തുടർന്നാണ് അക്സർ പട്ടേലാണ് ഡൽഹിയെ നയിക്കുക.

Content Highlights: Faf Du Plessis, Vice Captain of Delhi Capitals in IPL 2025

To advertise here,contact us