ഇവൻ ഏറെക്കാലം RCB യെ നയിക്കും, കിരീടം നേടാനുള്ള തന്ത്രങ്ങളെല്ലാം കൈയ്യിലുണ്ട്; പാട്ടിദാറിനെ പുകഴ്ത്തി കോഹ്ലി

ഞാൻ 18 കൊല്ലമായി ടീമിനൊപ്പമുണ്ട്. ഞങ്ങൾക്ക് നല്ലൊരു ടീമുണ്ട് ഈ സീസണിലും. കോഹ്ലി ചൂണ്ടിക്കാട്ടി.

ആർസിബിയുടെ പുതിയ നായകൻ രജത് പാട്ടിദാറിന് സപ്പോർട്ടുമായി സൂപ്പർ താരം വിരാട് കോഹ്ലി രം​ഗത്ത്. 2008 മുതൽ ആർസിബിയ്ക്കൊപ്പമുള്ള താരമാണ് വിരാട്. ഏതാണ്ട് ഒരു പതിറ്റാണ്ടോളം ആർസിബിയുടെ നായകനായിട്ടുണ്ടെങ്കിലും ഒരു തവണ പോലും ടീമിന് കിരീടം നേടിക്കൊടുക്കാനായിരുന്നില്ല.

കഴിഞ്ഞ തവണ നായകനായ ഫാഫ് ഡുപ്ലെസി ഇക്കുറി ടീമിനൊപ്പമില്ലാത്ത സാഹചര്യത്തിൽ വിരാട് തന്നെ ക്യാപ്റ്റനാവുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ടീം മാനേജ്മെന്റ് പട്ടീദാർ എന്ന യുവതാരത്തെ ഭാവി കൂടി കണക്കിലെടുത്ത് ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു.

ടീമിന്റെ പ്രത്യേക അൺബോക്സ് ഇവന്റിലാണ് കോഹ്ലി പട്ടീദാറിനെ പുകഴ്ത്തിക്കൊണ്ട് രം​ഗത്ത് വന്നത്. പട്ടീദാർ ടീമിനെ ഏറെക്കാലം നയിക്കും. വലിയൊരു ജോലിയാണ് അവന് ചെയ്യാനുള്ളത്. വിജയിക്കാൻ വേണ്ട കാര്യങ്ങളെല്ലാം അവന്റെ പക്കലുണ്ട്. കോഹ്ലി പറ‍ഞ്ഞു. എല്ലാ സീസണും പോലെ ഈ സീസണിലും ആർസിബിയ്ക്കൊപ്പം കളിക്കാനാവുന്നതിന്റെ സന്തോഷമുണ്ട്. ഞാൻ 18 കൊല്ലമായി ടീമിനൊപ്പമുണ്ട്. ഞങ്ങൾക്ക് നല്ലൊരു ടീമുണ്ട് ഈ സീസണിലും. കോഹ്ലി ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ നിന്ന് വിരമിച്ചതിനു ശേഷമുള്ള കോഹ്ലിയുടെ ആദ്യ ടി20 ടൂർണമെന്റാണ് ഐപിഎൽ 2025.

content highlights: Patidar will lead RCB for a long time: Kohli

To advertise here,contact us