RCB വിടേണ്ടി വന്നത് ഹൃദയ ഭേദകം, വിരാട് ഭായ് ഇപ്പോഴും നൻപൻ: മുഹമ്മദ് സിറാജ്

തന്റെ കരിയറിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു വിരാട് കോഹ്‌ലിയെന്നും ആ ആത്മ ബന്ധം അതുപോലെ തന്നെ തുടരുമെന്നും സിറാജ് പറഞ്ഞു

ലേലത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു വിടേണ്ടി വന്നത് വൈകാരികമായ അനുഭവമായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. തന്റെ കരിയറിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു വിരാട് കോഹ്‌ലിയെന്നും ആ ആത്മ ബന്ധം അതുപോലെ തന്നെ തുടരുമെന്നും സിറാജ് പറഞ്ഞു.

2018-ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ ചേർന്ന ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഏഴുവർഷത്തെ നീണ്ട കാലയളവിന് ശേഷമാണ് ക്ലബ് വിടുന്നത്. 2025 ലെ ഐപിഎൽ താര ലേലത്തിൽ ഗുജറാത്ത് ടൈറ്റൻസ് (ജിടി) 12.25 കോടി രൂപയ്ക്ക് അദ്ദേഹത്തെ സ്വന്തമാക്കി. ആർസിബിയും താരത്തിനായി ലേലത്തിൽ രംഗത്തുവന്നിരുന്നുവെങ്കിലും ബജറ്റ് കുറവിൽ പിന്നീട് പിന്മാറേണ്ടി വന്നു.

ആർ‌സി‌ബിക്ക് വേണ്ടി 87 മത്സരങ്ങളിൽ നിന്ന് 83 വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ പേസർ, ഫ്രാഞ്ചൈസിയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരൻ കൂടിയാണ്. അതേ സമയം ഏപ്രിൽ 2 ന് ഗുജറാത്ത് ടൈറ്റനസ് ആർസിബിയെ നേരിടുന്നുണ്ട്. മാർച് 25 ന് പഞ്ചാബ് കിങ്‌സുമായാണ് ഗുജറാത്ത് ടൈറ്റൻസിനൊപ്പമുള്ള സിറാജിന്റെ ആദ്യ മത്സരം.

Content Highlights: It was emotional after leaving RCB and Virat Kohli; mohammed siraj

To advertise here,contact us