പരിശീലന മത്സരത്തിൽ 64 പന്തിൽ 144 നോട്ടൗട്ട്; 'എന്തൊരു റിയാൻ പരാ​ഗാണ്', അഭിനന്ദിച്ച് സഹതാരങ്ങൾ

'വെൽഡൺ മച്ചാ' എന്നായിരുന്നു റിയാനെ അഭിനന്ദിച്ചുകൊണ്ട് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പറഞ്ഞത്

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 18-ാം പതിപ്പിന് മുമ്പായുള്ള പരിശീലന മത്സരത്തിൽ തിളങ്ങി രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാ​ഗ്. 64 പന്തിൽ പുറത്താകാതെ 144 റൺസാണ് പരാ​ഗ് അടിച്ചെടുത്തത്. 16 ഫോറുകളും 10 സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു പരാ​ഗിന്റെ ഇന്നിം​ഗ്സ്. പിന്നാലെ സഞ്ജു സാംസൺ ഉൾപ്പെടെ പരാ​ഗിനെ അഭിനന്ദിക്കുകയും ചെയ്തു.

'വെൽഡൺ മച്ചാ' എന്നായിരുന്നു റിയാനെ അഭിനന്ദിച്ചുകൊണ്ട് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പറഞ്ഞത്. 'എന്തൊരു റിയാൻ പരാ​ഗ് ആണിത്' എന്നായിരുന്നു യശസ്വി ജയ്സ്വാളിന്റെ വാക്കുകൾ. കഴിഞ്ഞ സീസണിൽ 573 റൺ‌സുമായി രാജസ്ഥാൻ റോയൽസിനായി ഏറ്റവും കൂടുതൽ റൺസടിച്ച താരമായിരുന്നു പരാ​ഗ്. ഇത്തവണയും ഉജ്ജ്വല ഫോം തുടരുന്നതിന്റെ സൂചനകളാണ് പരാ​ഗ് നൽകുന്നത്.

144* (64) - What a Riyan yaar 🔥💗 pic.twitter.com/K6Ht3wRFQE

അതിനിടെ റിയാൻ പരാ​ഗിനെ തേടി മറ്റൊരു വാർത്തയും എത്തിയിട്ടുണ്ട്. ഐപിഎല്ലിലെ ആദ്യ മൂന്ന് റിയാൻ പരാ​ഗ് രാജസ്ഥാന്റെ നായകനായി കളിച്ചേക്കും. ഇം​ഗ്ലണ്ട് പരമ്പരയ്ക്കിടെ വിരലിനേറ്റ പരിക്കിൽ നിന്ന് സഞ്ജു പൂർണമായി സുഖം പ്രാപിക്കാത്തതാണ് രാജസ്ഥാനെ വ്യത്യസ്തമായി ചിന്തിപ്പിക്കുന്നത്. ഇംപാക്ട് പ്ലെയർ ആയി ഉൾപ്പെടെ സഞ്ജുവിനെ കളത്തിലെത്തിക്കാനാണ് രാജസ്ഥാൻ പദ്ധതിയിടുന്നത്.

ഫെബ്രുവരി ആദ്യം അവസാനിച്ച ഇം​ഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിനിടെയാണ് സഞ്ജു സാംസണ് പരിക്കേൽക്കുന്നത്. ഐപിഎല്ലിൽ ആദ്യ മത്സരം മുതൽ സഞ്ജുവിന് കളിക്കാൻ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ വിക്കറ്റ് കീപ്പറായി കളിക്കാൻ സഞ്ജുവിന് അനുമതി ലഭിച്ചിരുന്നില്ല. ഇതോടെയാണ് സഞ്ജുവിന് കൂടുതൽ റിസ്ക് നൽകേണ്ടതില്ലെന്ന് രാജസ്ഥാൻ തീരുമാനിച്ചിരിക്കുന്നത്.

ഐപിഎല്ലിൽ മാർച്ച് 23നാണ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം. പിന്നാലെ മാർച്ച് 26ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും മാർച്ച് 30ന് ചെന്നൈ സൂപ്പർ കിങ്സിനെയും രാജസ്ഥാൻ നേരിടും. ഈ മൂന്ന് മത്സരങ്ങളിലാവും റിയാൻ പരാ​ഗ് റോയൽസ് നായകനാകുക.

Content Highlights: Riyan Parag receives applause from teammates after smashing 144*(64) in RR’s practice session

To advertise here,contact us