'ഓപണറായി കളിക്കാനാണ് ഇഷ്ടം, പക്ഷേ ടീം ആവശ്യപ്പെട്ടാൽ പൊസിഷൻ മാറും': സുനിൽ നരെയ്ൻ

'ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം നടത്തണം. അതിന് സ്വന്തം കഴിവിൽ വിശ്വാസമുണ്ടാകണം'

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ 18-ാം പതിപ്പിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഓപണറുടെ റോളിൽ കളിക്കാനാണ് താൽപ്പര്യമെന്ന് വ്യക്തമാക്കി സൂപ്പർതാരം സുനിൽ നരെയ്ൻ. എന്നാൽ ടീമിലെ സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ഓരോ താരങ്ങളുടെയും റോളുകൾ തീരുമാനിക്കുന്നതെന്ന് നരെയ്ൻ പറയുന്നു. ടകഴിഞ്ഞ വർഷം ഓപണറായി ഞാൻ മികച്ച പ്രകടനം നടത്തി. ഇത്തവണയും അത് ആവർത്തിക്കാനാണ് താൽപ്പര്യം. എന്നാൽ ടീമിന്റെ ആവശ്യങ്ങൾ പരി​ഗണിച്ചാണ് ബാറ്റിങ് സ്ഥാനം നിശ്ചയിക്കുന്നത്.ട സുനിൽ നരെയ്ൻ കൊൽക്കത്തയിൽ പ്രതികരിച്ചു.

'ക്രിക്കറ്റ് ഒരുപാട് വളർന്നു. അതിനൊപ്പം വളരാനാണ് നമ്മൾ ശ്രമിക്കേണ്ടത്. എനിക്ക് ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം നടത്തണം. അതിന് സ്വന്തം കഴിവിൽ വിശ്വാസമുണ്ടാകണം. ദൈവം നൽകിയ കഴിവ് ഏതൊരു താരത്തിനുമുണ്ട്. അതിന്റെ പരമാവധി കളിക്കളത്തിൽ പുറത്തെടുക്കാൻ ശ്രമിക്കണം.' സുനിൽ നരെയ്ൻ വ്യക്തമാക്കി.

ഐപിഎൽ 18-ാം പതിപ്പിനെത്തുമ്പോൾ മികച്ച അനുഭവസമ്പത്തുള്ള താരങ്ങളിൽ ഒരാളാണ് സുനിൽ നരെയ്ൻ. 2012ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാ​ഗമായ നരെയ്ൻ 177 മത്സരങ്ങൾ കളിച്ചുകഴിഞ്ഞു. ​ഗൗതം ​ഗംഭീർ ക്യാപ്റ്റായിരുന്നപ്പോൾ സ്പിൻ ബൗളറായിരുന്ന നരെയ്നെ ഓപണറാക്കി മാറ്റി. 2012ലും 2014ലും കൊൽക്കത്ത ഐപിഎൽ നേടിയപ്പോൾ നരെയ്ൻ ടീമിന്റെ ഭാ​ഗമായിരുന്നു. 2024ൽ നീണ്ട ഇടവേളയ്ക്ക് ശേഷം കൊൽക്കത്ത ഐപിഎൽ ജേതാക്കളായി. നീണ്ട ഇടവേളയ്ക്ക് ശേഷം 2024ൽ കൊൽക്കത്തയുടെ ഓപണർ റോളിലേക്കും നരെയ്ൻ തിരിച്ചെത്തി.

Content Highlights: Sunil Narine hints at rekindling love affair with opener's slot

To advertise here,contact us