പ്രതിസന്ധി ഘട്ടത്തിൽ എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്ത കോച്ചാണ് പോണ്ടിങ്: ശ്രേയസ് അയ്യർ

'ഞാൻ ഒരു മികച്ച കളിക്കാരനാണ് എന്ന ഫീൽ എന്നിൽ ഉണ്ടാക്കിയത് അദ്ദേഹമാണ്.'

കഴിഞ്ഞ ഐസിസി ചാംപ്യൻസ് ട്രോഫിയിലെ മിന്നും ഫോമിന് പിന്നാലെ ഐപിഎല്ലിനിറങ്ങുകയാണ് ശ്രേയസ് അയ്യർ. ഇത്തവണ പഞ്ചാബ് കിങ്സിന്റെ നായകനാണ് ശ്രേയസ്. ചാംപ്യൻസ് ട്രോഫിയിവൽ 273 റൺസാണ് അദ്ദേഹം നേടിയത്. ലേലത്തിൽ 26.75 കോടി രൂപയാണ് പഞ്ചാബ് ശ്രേയസിനായി മുടക്കിയത്. പഞ്ചാബിൻരെ കോച്ചായി ഇപ്രാവശ്യം ഉള്ളത് റിക്കി പോണ്ടിങ്ങാണ്. മുമ്പ് അയ്യർ ഡൽഹിയുടെ ക്യാപ്റ്റനായിരുന്നപ്പോൾ അവിടത്തെ കോച്ചായിരുന്നു മുൻ ഓസീസ് നായകൻ കൂടിയായ റിക്കി പോണ്ടിങ്. ഇപ്പോൾ റിക്കി പോണ്ടിങ്ങിനൊപ്പം ഡൽഹിയിലായിരുന്ന സമയത്തെ ഓർമകൾ പങ്കവെച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ശ്രേയസ് അയ്യർ.

അ​ദ്ദേഹം എല്ലാവരേയും സപ്പോർട്ട് ചെയ്യും. ഞാൻ മുമ്പ് അദ്ദേഹത്തിനൊപ്പം ഡൽഹിയിലായിരുന്നപ്പോൾ എന്റെ പ്രതിസന്ധി ഘട്ടത്തിലെല്ലാം എന്നെ ഏറെ സഹായിച്ച കോച്ചാണ് റിക്കി. ഞാൻ ഒരു മികച്ച കളിക്കാരനാണ് എന്ന ഫീൽ എന്നിൽ ഉണ്ടാക്കിയത് അദ്ദേഹമാണ്. അദ്ദേഹം ഒരു കളിക്കാരനിൽ നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അയ്യർ പറഞ്ഞു.

നേരത്തെ പോണ്ടിങ്ങും ശ്രേയസ് അയ്യരെ പുകഴ്ത്തി രം​ഗത്തെത്തിയിരുന്നു. അ​ദ്ദേഹം മികച്ച ക്യാപ്റ്റനാണ്. ഒരു നല്ല മനുഷ്യൻ കൂടിയാണ് ശ്രേയസ്. ശ്രേയസിനൊപ്പം വർക്ക് ചെയ്യാനാവുന്നത് സന്തോഷകരമാണ്. പോണ്ടിങ് പറ‍ഞ്ഞതിങ്ങനെ.

content highlights: 'He made me feel like a great player': Shreyas Iyer credits Australia legend Ricky Ponting

To advertise here,contact us