IPL ൽ ഇല്ലെങ്കിലെന്താ?; ഹെലികോപ്പ്റ്ററിൽ നിന്ന് ലോലിപോപ്പ് നുണഞ്ഞ് ചാടിയിറങ്ങി 'വില്ലൻ' വാർണർ; ഇനി കളി വേറെ!

ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനകം പുറത്തിറങ്ങി

ഇന്ത്യൻ സിനിമകളോട് വലിയ സ്നേഹം പ്രകടിപ്പിക്കുന്നയാളാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ഐപിഎല്ലിന്‍റെ ഭാഗമായതിന് പിന്നാലെയാണ് വാര്‍ണറിന് ഇന്ത്യന്‍ സിനിമകളോടുള്ള ആരാധന തുടങ്ങുന്നത്. പല ഇന്ത്യന്‍ സിനിമാ ഗാനങ്ങളും രംഗങ്ങളും റീക്രിയേറ്റ് ചെയ്ത് വാര്‍ണര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ക്ക് ആരാധകരേറെയായിരുന്നു. എന്നാൽ ഐപിഎല്ലിൽ 'സോൾഡ് ഔട്ട്' ആയതിന് പിന്നാലെ വാർണർ ഫാൻസ്‌ നിരാശരായിരുന്നു. എന്നാൽ ഇപ്പോഴിതാ വെങ്കി കുഡുമുല സംവിധാനം ചെയ്യുന്ന 'റോബിന്‍ഹുഡ് ' എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് താരം.

My big screen debut in a super entertaining film. #RobinhoodTrailer out now!▶️ https://t.co/wtVCfS1g4p#Robinhood GRAND RELEASE WORLDWIDE ON MARCH 28th.@actor_nithiin @sreeleela14 @davidwarner31 @Venky.Kudumula @gvprakash #RajendraPrasad @vennelakish @devdatta.g.nage… pic.twitter.com/JAWhYr5rc2

ചിത്രത്തിന്റെ ട്രെയ്‌ലർ ഇതിനകം പുറത്തിറങ്ങി. ട്രെയിലറിന്റെ അവസാനം, ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം കൂൾ ആൻഡ് എലഗന്റ് ലുക്കും കാണാം. ട്രെയിലർ ലോഞ്ച് ചടങ്ങിൽ അഭിനേതാക്കൾ, ചലച്ചിത്ര പ്രവർത്തകർ, എന്നിവർക്കൊപ്പം ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരവും പങ്കെടുത്തു. സിനിമയിലെ പ്രധാന അഭിനേതാക്കളായ ശ്രീലീലയ്ക്കും നിതിനുമൊപ്പം വാർണർ നൃത്തവും ചെയ്തു.

#DavidWarner replicates the hook step of #Srivalli song from #Pushpa.#Robinhood pic.twitter.com/zvYOjMVWuF

നേരത്തെ അല്ലു അർജുൻ ചിത്രമായ പുഷ്പ 2 വിലൂടെ വാർണർ അഭിനയിലേക്ക് എത്തുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു. പുഷ്പ 2 ട്രെയിലറിന്റെ റിലീസിന് പിന്നാലെ അല്ലു അർജുന് ആശംസകളുമായി വാർണർ എത്തിയിരുന്നു. നേരത്തെ പുഷ്പയുടെ സിഗ്നേച്ചര്‍ സ്റ്റെെല്‍ അനുകരിച്ച് വാര്‍ണര്‍ വീഡിയോ ചെയ്തതും കൂടി ചേര്‍ത്തുവെച്ചായിരുന്നു ചിത്രത്തില്‍ താരമുണ്ടായേക്കാം എന്ന അഭ്യൂഹങ്ങള്‍ വന്നത്. ഏതായാലും ഐപിഎൽ കാലത്ത് വർണറിന്റെ വ്യത്യസ്ത എൻട്രിയിൽ ആഘോഷത്തിലാണ് ആരാധകർ.

Content Highlights: David Warner in Robinhood trailer, debut in big screen

To advertise here,contact us