നന്നായി കളിച്ചതുമില്ല, നിർണായക സമയത്ത് വിക്കറ്റും പോയി; നിരാശനായി ഹെൽമറ്റ് വലിച്ചെറിഞ്ഞ് നിതീഷ് റെഡ്ഡി

28 പന്തുകൾ നേരിട്ട നിതീഷ് കുമാർ റെ‍ഡ്ഡി 32 റൺസ് മാത്രമാണ് നേടിയത്

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ നിരാശ പ്രകടമാക്കി സൺറൈസേഴ്സ് താരം നിതീഷ് കുമാർ റെഡ്ഡി. സൺറൈസേഴ്സ് ഇന്നിം​ഗ്സിന്റെ 15–ാം ഓവറിൽ ലഖ്നൗ സ്പിന്നർ രവി ബിഷ്ണോയി എറിഞ്ഞ ആദ്യ പന്തിൽ നിതീഷ് കുമാർ റെഡ്ഡി ബൗൾഡാകുകയായിരുന്നു. 28 പന്തുകൾ നേരിട്ട നിതീഷ് കുമാർ റെ‍ഡ്ഡി 32 റൺസ് മാത്രമാണ് നേടിയത്. ഡ്രസിങ് റൂമിലേക്കു പോകുന്നതിനിടെ ഹെൽമറ്റ് ഊരിയെടുത്തു വലിച്ചെറിഞ്ഞാണ് താരം തന്റെ നിരാശ പ്രകടമാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് പരാജയപ്പെടുകയും ചെയ്തു. ഐപിഎല്ലില്‍ ആദ്യ ജയമാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് നേടിയത്. അഞ്ച് വിക്കറ്റ് ജയമാണ് റിഷഭ് പന്തും സംഘവും സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. 47 റൺസെടുത്ത ട്രാവിസ് ഹെഡാണ് സൺറൈസേഴ്സിന്റെ ടോപ് സ്കോറർ.

nitish kumar reddy throwing helmet 😂#SRHvLSGpic.twitter.com/sS0UJhApPb

മറുപടി പറഞ്ഞ ലഖ്നൗ 16.1 ഓവറില്‍ ലക്ഷ്യം മറികടന്നു. 26 പന്തിൽ ആറ് ഫോറും ആറ് സിക്സറുകളും സഹിതം 70 റൺസ് നേടിയ നിക്കോളാസ് പുരാനാണ് ലഖ്നൗ വിജയം എളുപ്പമാക്കിയത്. 52 റൺസെടുത്ത മിച്ചൽ മാർഷും ലഖ്നൗ വിജയത്തിൽ നിർണായകമായി.

Content Highlights: Angry Nitish Kumar Reddy Vents Frustration On Helmet Failing To Score Big

To advertise here,contact us