ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി അടുത്ത രണ്ട് സീസണുകളിൽ ഓസ്ട്രേലിയൻ ബിഗ് ബാഷ് ക്രിക്കറ്റിൽ കളിക്കുമെന്നുള്ള പ്രഖ്യാപനം കായികലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ബിഗ് ബാഷ് ടീം സിഡ്നി സിക്സേഴ്സിന്റെ ഔദ്യോഗിക പേജിലാണ് ഇത്തരമൊരു പ്രഖ്യാപനം വന്നത്. ഇന്ത്യൻ താരങ്ങൾക്ക് വിരമിച്ചതിന് ശേഷം മാത്രമെ വിദേശ ലീഗുകളിൽ കളിക്കാൻ കഴിയൂ. എന്നാൽ ട്വന്റി 20യിൽ നിന്ന് വിരമിച്ച കോഹ്ലിക്ക് ഇനി വിദേശ് ലീഗ് കളിക്കാൻ കഴിയുമോയെന്നതായിരുന്നു ആരാധകരുടെ ആകാംഷ.
ആരാധകരെ ആശയകുഴപ്പത്തിലാക്കിയ ശേഷം സിഡ്നി സിക്സേഴ്സിന്റെ വിശദീകരണമെത്തി. 'എപ്രിൽ ഫൂൾ' എന്നാണ് സിഡ്നി സിക്സേഴ്സ് കമന്റ്ബോക്സിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വിഡ്ഢി ദിനത്തോട് അനുബന്ധിച്ച് ഇറക്കിയ ഒരു പോസ്റ്റ് മാത്രമാണ് ഇതെന്നായിരുന്നു സിഡ്നി സിക്സേഴ്സ് പറയുന്നത്.
King Kohli 🤩Virat Kohli is officially a Sixer for the next TWO seasons! ✍️ #LIKEASIXER pic.twitter.com/TE89D4Ar6l
ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സിനായി കോഹ്ലി കളിച്ചുകൊണ്ടിരിക്കുകയാണ്. ഐപിഎല്ലിന്റെ 18-ാം പതിപ്പിൽ ആദ്യ കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് വിരാട് കോഹ്ലിയും റോയൽ ചലഞ്ചേഴ്സും. ടൂർണമെന്റിൽ ആദ്യ രണ്ട് മത്സരങ്ങളിലും റോയൽ ചലഞ്ചേഴ്സ് വിജയിച്ചിട്ടുണ്ട്.
Content Highlights: Virat Kohli to play in BBL? Sydney Sixers make big announcement on April 1