സഞ്ജുവിനും രാജസ്ഥാനും ആശ്വാസം; BCCI യുടെ അനുമതി കിട്ടി; അടുത്ത മത്സരത്തിൽ ഫുൾ റോളിലെത്തും

രാജസ്ഥാൻ റോയൽസിനും ക്യാപ്റ്റൻ സഞ്ജു സാംസണിനും ആശ്വാസം

രാജസ്ഥാൻ റോയൽസിനും ക്യാപ്റ്റൻ സഞ്ജു സാംസണിനും ആശ്വാസം. പരിക്ക് മൂലം കഴിഞ്ഞ മത്സരങ്ങളിൽ ഇമ്പാക്ട് പ്ലെയർ റോളിൽ കളിച്ചിരുന്ന താരത്തിന് ബിസിസിഐ വിക്കറ്റ് കീപ്പിങ്ങിന് അനുമതി നല്‍കി. ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ (സിഒഇ) നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് സഞ്ജുവിന് വിക്കറ്റ് കീപ്പിങ്ങിന് അനുമതി ലഭിച്ചത്. പരിശോധനകള്‍ക്കായി കഴിഞ്ഞദിവസം സഞ്ജു ബെംഗളൂരുവിലെത്തിയിരുന്നു.

ഇതോടെ അടുത്ത മത്സരം മുതല്‍ സഞ്ജു രാജസ്ഥാന്റെ ക്യാപ്റ്റനായി മടങ്ങിയെത്തും. സഞ്ജുവിന്റെ അഭാവത്തില്‍ റിയാന്‍ പരാഗായിരുന്നു ടീമിനെ നയിച്ചിരുന്നത്. ഏപ്രില്‍ അഞ്ചിന് പഞ്ചാബ് കിങ്‌സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് തോൽവിയും ഒരു സമനിലയുമായി ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാൻ.

വിരലിനേറ്റ പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനായ സഞ്ജുവിന് ഇത്തവണത്തെ ഐപിഎല്‍ സീസണിന്റെ തുടക്കത്തില്‍ ബാറ്റിങ്ങിന് മാത്രമായിരുന്നു അനുമതി ലഭിച്ചിരുന്നത്. മുംബൈയില്‍ ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിനിടെ ജോഫ്ര ആര്‍ച്ചറുടെ പന്തുകൊണ്ടാണ് സഞ്ജുവിന്റെ കൈവിരലിന് പരിക്കേറ്റത്.

Content Highlights:sanju samson wicketkeeping and captiancy clearance

To advertise here,contact us