രഘുവംഷിയുടെ ഫിഫ്റ്റി; രഹാനെയുടെ വെടിക്കെട്ട്; SRH നെതിരെ തകർച്ചയിൽ നിന്ന് കരകയറി KKR

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കൊൽക്കത്തയ്ക്ക് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഭേദപ്പെട്ട സ്കോറിലേക്ക്. 14 ഓവർ പിന്നിടുമ്പോൾ 115 റൺസിന് നാല് എന്ന നിലയിലാണ് കൊൽക്കത്ത. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ കൊൽക്കത്തയ്ക്ക് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായിരുന്നു. രണ്ടാം ഓവറിൽ ഡീ കോക്കിന്റെയും മൂന്നാം ഓവറിൽ സുനിൽ നരെയ്‌നിന്റെയും വിക്കറ്റുകൾ നഷ്ടമായി.

എന്നാൽ തുടർന്ന് ക്രീസിലെത്തിയ അജിന്‍ക്യ രഹാനെയും അങ്ക്കൃഷ് രഘുവംഷിയും മികച്ച പ്രകടനം നടത്തി. രഹാനെ 38 റൺസെടുത്ത് പുറത്തായപ്പോൾ രഘുവംഷി 50 റൺസെടുത്ത് പുറത്തായി. നിലവിൽ വെങ്കിടേഷ് അയ്യരും റിങ്കു സിങ്ങുമാണ് ക്രീസിൽ. മുഹമ്മദ് ഷമി, പാറ്റ് കമ്മിൻസ്, സീഷൻ അൻസാരി, കമിണ്ടു മെൻഡിസ് എന്നിവർ ഹൈദരാബാദിനായി ഓരോ വിക്കറ്റുകൾ നേടി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, റിങ്കു സിംഗ്, അങ്ക്കൃഷ് രഘുവംശി, മൊയിന്‍ അലി, ആന്ദ്രെ റസല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, രമണ്‍ദീപ് സിംഗ്.

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, അനികേത് വര്‍മ, ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), കമിന്ദു മെന്‍ഡിസ്, സിമര്‍ജീത് സിംഗ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി, സീഷന്‍ അന്‍സാരി.

content highlights: IPL 2025 KKR vs SRH

To advertise here,contact us