'കരിയറിന്റെ ഭൂരിഭാഗവും SRHന് വേണ്ടിയായിരുന്നു, ഇനി RCBക്കുവേണ്ടി നന്നായി കളിക്കണം': ഭുവനേശ്വർ കുമാർ

'സൺറൈസേഴ്സ് എനിക്ക് മാത്രമല്ല, ടീമിലെ എല്ലാ താരങ്ങൾക്കും മികച്ച അവസരങ്ങളൊരുക്കി'

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരിനൊപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ച് ഭുവനേശ്വർ കുമാർ. ദക്ഷിണാഫ്രിക്കയിൽ വെച്ച് ആർസിബിക്കായി കളിക്കാൻ ഒരു ചെറുപ്പക്കാരനെ ആദ്യമായി തിരഞ്ഞെടുത്തത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. പിന്നീട്, 2025-ൽ തിരിച്ചെത്തിയപ്പോൾ ആ ഓർമകൾ വീണ്ടും പുതുമയുള്ളതായി തോന്നി. ആദ്യം ഐപിഎല്ലിൽ കളിച്ചപ്പോൾ അത് എന്റെ പുതിയ ടീമാണെന്ന് തോന്നിയിരുന്നില്ല. 10-11 വർഷത്തെ ഐപിഎൽ യാത്ര വളരെ പ്രത്യേകതയുള്ളതായിരുന്നു. സൺറൈസേഴ്സിന് വേണ്ടിയാണ് ഞാൻ ഐപിഎല്ലിൽ കൂടുതൽ കാലവും കളിച്ചത്. സൺറൈസേഴ്സിനായി പുറത്തെടുത്ത മികവ് ഇനി ആർസിബിക്കായി പുറത്തെടുക്കണം. ഭുവനേശ്വർ കുമാർ ഐപിഎൽ ഔദ്യോ​ഗിക മീഡിയയോട് പ്രതികരിച്ചു.

സൺറൈസേഴ്സിൽ 11 വർഷം കളിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. ടീം വിടേണ്ടി വന്നപ്പോൾ ഒരു വിഷമം തോന്നി. ആർ സി ബിയിൽ വന്നപ്പോൾ ആ വിഷമം മാറി. സൺറൈസേഴ്സ് എനിക്ക് മാത്രമല്ല, ടീമിലെ എല്ലാ താരങ്ങൾക്കും മികച്ച അവസരങ്ങളൊരുക്കി. കളിക്കളത്തിനകത്തും പുറത്തും എന്റെ വ്യക്തിപരമായ ജീവിതത്തിലും ഞാൻ സന്തോഷവാനാണ്. ഒന്നിലും വിഷമമോ പരാതികളോ ഇല്ല. ഭുവനേശ്വർ കുമാർ വ്യക്തമാക്കി.

2014ലെ ഐപിഎല്ലിലാണ് ഭുവനേശ്വർ സൺറൈസേഴ്സ് ടീമിന്റെ ഭാ​ഗമായത്. 2016ൽ സൺറൈസേഴ്സ് ഐപിഎൽ ചാംപ്യന്മാർ ആയപ്പോഴും 2017ലും കൂടുതൽ വിക്കറ്റ് നേടിയ താരത്തിനുള്ള പർപ്പിൾ ക്യാപ് ഭുവനേശ്വർ സ്വന്തമാക്കിയിരുന്നു. മെ​ഗാലേലത്തിൽ സൺറൈസേഴ്സിന്റെ പക്കൽ പണം കുറവായിരുന്നുവെന്നത് ഭുവനേശ്വറിനെ വീണ്ടും സ്വന്തമാക്കുന്നതിന് തിരിച്ചടിയായി. 10 കോടി രൂപയ്ക്ക് താരത്തെ റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കുകയായിരുന്നു.

Content Highligths: Bhuvneshwar Kumar desires to help RCB win first trophy

To advertise here,contact us