ക്യാച്ച് ചെയ്യുന്നതിന് മുമ്പ് നിലത്തുതട്ടി?; അംപയർ ഔട്ട് വിളിച്ചു; സുന്ദറിന്റെ അർഹിച്ച ഫിഫ്റ്റി മിസ്; വിവാദം

തേര്‍ഡ് അംപയറുടെ തീരുമാനത്തില്‍ വാഷിങ്ടണും ക്രീസിലുണ്ടായിരുന്ന ജിടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും തീര്‍ത്തും അസംതൃപ്തരായാണ് കാണപ്പെട്ടത്

ഗുജറാത്ത് ടൈറ്റൻസും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിനിടെ വാഷിങ്ടൺ സുന്ദറിന്റെ പുറത്താകൽ വിവാദത്തിൽ. എസ്‌ആർ‌എച്ച് ബൗളർമാരെ കീഴടക്കി വാഷിങ്ടൺ മികച്ച ഫോമിലായിരുന്നു. വെറും 29 ബോളില്‍ 168.97 സ്‌ട്രൈക്ക് റേറ്റിലാണ് വാഷിങ്ടണ്‍ 49 റണ്‍സ് അടിച്ചെടുത്തത്. പക്ഷെ ഒടുവിൽ അർധ സെഞ്ച്വറിക്ക് ഒരു റൺസ് മാത്രം അകലെ മുഹമ്മദ് ഷമിയുടെ പന്തിൽ അദ്ദേഹം പുറത്താക്കി.

Nitin Menon saw grass, saw doubt, and still said OUT. 🤔#SRHvsGT #TATAIPL2025 #WashingtonSundar pic.twitter.com/w6pbjqmJcj

ജിടി ഇന്നിങ്സിന്റെ 14-ാം ഓവറിലാണ് സംഭവം, ഷമിയുടെ ഷോർട്ട് ഓഫ് ലെങ്ത് പന്ത് വാഷിംഗ്ടൺ സ്വീപ്പർ കവറിലേക്ക് തട്ടിയിട്ടു. എന്നാൽ അനികേത് വർമ മുന്നിലോട്ട് ചാടി ഒരു മികച്ച ക്യാച്ച് എടുത്തു. എന്നിരുന്നാലും അത് കൈക്കലാക്കിയോ ഇല്ലയോ എന്ന് അംപയർമാർക്ക്ഉറപ്പില്ലായിരുന്നു. റിവ്യൂവിലെ ചില റീപ്ലേകളിൽ പന്ത് നിലത്ത് തൊട്ടിരിക്കാമെന്ന് തോന്നിപ്പിച്ചെങ്കിലും തേർഡ് അംപയർ ഔട്ട് വിധിച്ചു.

തേര്‍ഡ് അംപയറുടെ തീരുമാനത്തില്‍ വാഷിങ്ടണും ക്രീസിലുണ്ടായിരുന്ന ജിടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും തീര്‍ത്തും അസംതൃപ്തരായാണ് കാണപ്പെട്ടത്. ഓണ്‍ഫീല്‍ഡ് അംപയര്‍മാരോട് ഗില്‍ ഇതേക്കുറിച്ച് സംസാരിക്കുന്നതും കാണാമായിരുന്നു. പക്ഷെ തേര്‍ഡ് അംപയറുടെ തീരുമാനം അന്തിമമായതിനാല്‍ വാഷിങ്ടണിന് നിരാശനായി മടങ്ങേണ്ടി വരികയും ചെയ്തു. ഏതായാലും ക്രിക്കറ്റ് ലോകത്ത് വിവാദം കൊഴുക്കുയാണ്.

Content Highlights:Controversy Hits IPL 2025 on 3rd Umpire Call During SRH vs GT Game, washington sundar out

To advertise here,contact us