ബുംമ്രയെ സിക്സർ പറത്തി വരവേൽക്കണമെന്ന ആവശ്യം; കിങ് കോഹ്‍ലി അതങ്ങ് സാധിച്ചുകൊടുത്തു

മത്സരത്തിൽ 67 റൺസെടുത്ത് കോഹ്‍ലി പുറത്തായി

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പരിക്കിൽ നിന്ന് മുക്തനായി മടങ്ങിയെത്തുന്ന ജസ്പ്രീത് ബുംമ്രയെ സിക്സർ അടിച്ചുകൊണ്ട് സ്വീകരിക്കണമെന്ന റോയൽ ചലഞ്ചേഴ്സ് താരം ടിം ഡേവിഡിന്റെ ആ​ഗ്രഹം സാധിച്ചുകൊടുത്ത് വിരാട് കോഹ്‍ലി. മത്സരത്തിന്റെ നാലാം ഓവറിലാണ് ബുംമ്ര ആദ്യം പന്തെറിയാനെത്തിയത്. ആദ്യ പന്തിൽ ദേവ്ദത്ത് പടിക്കൽ സിം​ഗിൾ ഇട്ടു. രണ്ടാം പന്തിലാണ് ബുംമ്രയുടെ പന്തിൽ സ്റ്റമ്പിൽ നിന്നും ഒരൽപ്പം പിന്നോട്ട് നീങ്ങി ഡീപ് മിഡ് വിക്കറ്റിലേക്ക് കോഹ്‍ലി തകർപ്പനൊരു സിക്സർ പറത്തിയത്.

WHAT A SIX BY VIRAT KOHLI AGAINST JASPRIT BUMRAH. 🤯🔥pic.twitter.com/KSpXjQsSqE

നേരത്തെ ബുംമ്ര എറിയുന്ന ആദ്യ പന്തിൽ തന്നെ സിക്സറോ ഫോറോ അടിച്ചായിരിക്കണം താരത്തെ വരവേല്‍ക്കേണ്ടതെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ടിം ഡേവിഡ് പറഞ്ഞു. ബുംമ്രയുടെ പന്ത് നേരിടുന്നത് കോലിയോ സോള്‍ട്ടോ ആരായാലും സിക്സറോ ഫോറോ അടിച്ചായിരിക്കണം വരവേല്‍ക്കേണ്ടത്. കാരണം, അത് നല്‍കുന്ന സന്ദേശം ചെറുതായിരിക്കില്ല. എന്നാല്‍ ബുംമ്രയെ നേരിടുമ്പോള്‍ യോര്‍ക്കറില്‍ നിന്ന് രക്ഷ നേടാനായി തന്‍റെ കാല്‍പ്പാദം സംരക്ഷിച്ചു നിര്‍ത്തുമെന്നും ടിം ഡേവിഡ് പറഞ്ഞിരുന്നു.

അതിനിടെ മത്സരത്തിൽ 67 റൺസെടുത്ത് കോഹ്‍ലി പുറത്തായി. 42 പന്തിൽ എട്ട് ഫോറും രണ്ട് സിക്സറും സഹിതമായിരുന്നു കോഹ്‍ലിയുടെ ഇന്നിം​ഗ്സ്. ഹാർ​ദിക് പാണ്ഡ്യയ്ക്കായിരുന്നു വിക്കറ്റ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു 15 ഓവർ പിന്നിടുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തിട്ടുണ്ട്.

Content Highlights: Virat Kohli welcomed Jasprit Bumrah with a huge six

To advertise here,contact us