ICC റാങ്കിങ്ങിൽ 17-ാം സ്ഥാനത്തുള്ള ഒമാനെതിരെ ഏകദിനം കളിക്കാൻ കേരളം; രഞ്ജി ഹീറോ അസ്ഹറുദ്ദീൻ നായകൻ

ഒമാൻ ദേശീയ ടീമിനെതിരെ പരിശീലന മത്സരങ്ങൾ‌ കളിക്കാൻ കേരള ക്രിക്കറ്റ് ടീം.

ഒമാൻ ദേശീയ ടീമിനെതിരെ പരിശീലന മത്സരങ്ങൾ‌ കളിക്കാൻ കേരള ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫിയിൽ കേരളത്തിനായി മിന്നും പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് അസ്ഹറുദ്ദീൻ കേരളത്തെ നയിക്കുന്നത്. ഏപ്രില്‍ 20 മുതല്‍ 26 വരെ അഞ്ച് ഏകദിനങ്ങളാണ് ഒമാനെതിരെ കേരളം കളിക്കുക. ഐസിസി റാങ്കിങ്ങിൽ പതിനേഴാം സ്ഥാനത്താണ് ഒമാൻ.

ഒമാനിലാണ് മത്സരം.ഏപ്രില്‍ 19 ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ടീം അംഗങ്ങള്‍ ഒമാനിലേക്കു തിരിക്കും. അതിന് മുമ്പുള്ള ദിവസങ്ങളിൽ തിരുവന്തപുരത്ത് പരിശീലനം നടക്കും.ഐപിഎൽ കളിക്കുന്ന രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ , ഐപിഎൽ ടീമുകളുടെ ഭാഗമായ വിഷ്ണു വിനോദ്, സച്ചിൻ ബേബി എന്നിവരും ടീമിൽ ഇല്ല.

കേരള ക്രിക്കറ്റ് ടീം– രോഹന്‍ എസ്. കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്‍,സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസറുദ്ദീന്‍,ഷോണ്‍ റോജര്‍, ഗോവിന്ദ് ദേവ് ഡി. പൈ, അഭിഷേക് പി. നായര്‍, അബ്ദുള്‍ ബാസിത്, അക്ഷയ് മനോഹര്‍, ഷറഫുദീന്‍ എന്‍.എം, നിധീഷ് എം.ഡി, ബേസില്‍ എന്‍.പി, ഏദന്‍ അപ്പിള്‍ ടോം, ശ്രീഹരി എസ്. നായര്‍, ബിജു നാരായണന്‍ .എന്‍, മാനവ് കൃഷ്ണ. ഹെഡ് കോച്ച് - അമയ് ഖുറേസിയ, അസിസ്റ്റന്റ് കോച്ച് - രജീഷ് രത്നകുമാര്‍

Content highlights: kerala cricket team announced ODI match vs oman national team

To advertise here,contact us