ഒന്നാമനായി ഇറങ്ങിയാലും നാലാമനായി ഇറങ്ങിയാലും തകർപ്പൻ; Mr Consistent രാഹുൽ

റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരായ മത്സരത്തിലും മിന്നും പ്രകടനം ആവർത്തിച്ച് കെ എൽ രാഹുൽ.

റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരായ മത്സരത്തിലും മിന്നും പ്രകടനം ആവർത്തിച്ച് കെ എൽ രാഹുൽ. ബെംഗളുരുവിന്റെ ബോളർമാരെ തകർത്തടിച്ച് താരം 53 പന്തിൽ ആറുസിക്സറുകളും എഴുഫോറുകളും അടക്കം 93 റൺസ് നേടി. ഐപിഎല്ലിലെ താരത്തിന്റെ ഏറ്റവും വലിയ വ്യക്തിഗത സ്കോർ കൂടിയായിരുന്നു ഇത്.

താരം തന്നെയായിരുന്നു മത്സരത്തിലെ വിജയശില്പി. നാലാമനായാണ് താരം കളത്തിലിറങ്ങിയത്. ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസി തിരിച്ചുവന്നപ്പോൾ അദ്ദേഹം ഓപണർ സ്ഥാനം വേണ്ടെന്ന് വെച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 51 പന്തിൽ മൂന്ന് സിക്‌സറും ആറുഫോറുകളും അടക്കം 77 റൺസും നേടിയിരുന്നു.

അന്ന് ഓപ്പണറായി ഇറങ്ങിയ രാഹുലിന്റെ ഇന്നിങ്സിന്റെ ബലത്തിലാണ് ആ മത്സരവും ഡൽഹി ജയിച്ചത്. അതിന് മുമ്പുള്ള ചെന്നൈ യ്ക്കെതിരായ മത്സരത്തിലും തിളങ്ങി. 5 പന്തിൽ 15 റൺസെടുത്ത താരത്തിന് ബിഗ് ഇന്നിങ്‌സ് കളിക്കാനായില്ല. അതേ സമയം സീസണിലെ ഡൽഹിയുടെ ആദ്യ മത്സരത്തിൽ താരം കളിച്ചിരുന്നില്ല. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് താരം വിട്ടുനിന്നിരുന്നു.

KL Rahul stunning perfomance for Delhi Capitals continue in ipl 2025 vs rcb

To advertise here,contact us