അന്താരാഷ്ട്ര ടി 20 യിൽ അരങ്ങേറ്റം കുറിക്കുന്ന രണ്ടാമത്തെ പ്രായം കൂടിയ വനിതാ ക്രിക്കറ്ററായി പോര്ച്ചുഗലിന്റെ ജൊവാന ചൈല്ഡ്. നോര്വേക്കെതിരായുള്ള ടി20 പരമ്പരയില് അരങ്ങേറുമ്പോള് 64 വയസും 181 ദിവസവുമാണ് ജൊവാന ചൈല്ഡിന്റെ പ്രായംരാജ്യാന്തര ട്വന്റി 20 മത്സരത്തിന് ഇറങ്ങിയ ഏറ്റവും പ്രായം കൂടിയ ഒന്നാമത്തെ താരം ജിബ്രാൾട്ടറിന്റെ സാലി ബാര്ട്ടണാണ്. 66 വയസും 334 ദിവസവും പ്രായമുള്ളപ്പോളായിരുന്നു അവരുടെ അരങ്ങേറ്റം. എസ്റ്റോണിയക്കെതിരെ കഴിഞ്ഞ വര്ഷമായിരുന്നു സാലിയുടെ അരങ്ങേറ്റം.
അതേ സമയം ജൊവാന ചൈല്ഡിന്റെ അരങ്ങേറ്റം ഭാവി താരങ്ങള്ക്ക് പ്രചോദനമാകുമെന്ന് പോര്ച്ചുഗീസ് ക്യാപ്റ്റന് സാറ റൈലന്ഡ് വ്യക്തമാക്കി. 44 വയസുകാരിയാണ് സാറ. 15 വയസുകാരി ഇഷ്റീത് ചീമ,6 വയസുള്ള മരിയം വസീം തുടങ്ങിയവർ അടങ്ങുന്ന ടീമിലാണ് 64 വയസ്സുകാരിയുടെ അരങ്ങേറ്റം.
നോര്വേക്കെതിരെ 15 വയസുകാരി മുതല് ജൊവാന ചൈല്ഡിനൊപ്പം പോര്ച്ചുഗലിനായി കളത്തിലിറങ്ങി. ഇഷ്റീത് ചീമ എന്ന വനിതാ താരത്തിനാണ് 15 വയസ് മാത്രം പ്രായം. 16 വയസുള്ള മരിയം വസീമും അഫ്ഷീന അഹമ്മദും മത്സരത്തില് പോര്ച്ചുഗല് ടീമിലുണ്ടായിരുന്നു.
രാജ്യാന്തര ടി20 അരങ്ങേറ്റത്തില് രണ്ട് റണ്സാണ് ജൊവാന ചൈല്ഡ് നേടിയത്. മൂന്ന് ടി20കളുടെ പരമ്പര പോര്ച്ചുഗല് വനിതാ ക്രിക്കറ്റ് ടീം 2-1ന് വിജയിച്ചു. ആദ്യ മത്സരത്തില് പോര്ച്ചുഗല് 16 റണ്സിന് ജയിച്ചപ്പോള് രണ്ടാം മാച്ചില് അഞ്ച് വിക്കറ്റ് ജയവുമായി നോര്വേ ഒപ്പമെത്തി. അവസാന മത്സരത്തില് 9 വിക്കറ്റിന് ജയിച്ചാണ് പോര്ച്ചുഗല് പരമ്പര സ്വന്തമാക്കിയത്.
Content Highlights: 64-yo Joanna Child makes T20I debut for Portugal