ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ മത്സരത്തിലെ തകർപ്പൻ വിജയത്തിന് പിന്നാലെ പ്രതികരണവുമായി ഡൽഹി ക്യാപിറ്റൽസ് നായകൻ അക്സർ പട്ടേൽ. 'ആദ്യത്തെ നാല് മത്സരങ്ങളും ഡൽഹിക്ക് ജയിക്കാൻ കഴിയുമെന്ന് കരുതിയിരുന്നോ എന്നാണ് മത്സരശേഷം അക്സർ നേരിട്ട ആദ്യ ചോദ്യം. ഡൽഹി ക്യാപിറ്റൽസ് തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ചിരുന്നു. അപ്പോൾ നാലിൽ നാലും ജയിക്കുക എന്നതായി ലക്ഷ്യം. അതും സാധ്യമായേക്കാം എന്ന് തോന്നി.' ചിരിച്ചുകൊണ്ട് അക്സർ പ്രതികരിച്ചു.
'ഡൽഹി ടീമിൽ എല്ലാവരും ആത്മവിശ്വാസത്തോടെ കളിക്കുന്നു, നാലിൽ നാല് മത്സരങ്ങളും ജയിച്ചത് നല്ലതായി തോന്നുന്നു. റോയൽ ചലഞ്ചേഴ്സിന് പേസർമാരെ എളുപ്പമാണെന്ന് എനിക്ക് തോന്നി. അതിനാൽ സ്പിന്നർമാരെ ഉപയോഗിച്ച് ഞാൻ റോയൽ ചലഞ്ചേഴ്സിനെ പിടിച്ചുനിർത്താൻ ശ്രമിച്ചു. എന്നാൽ 19-ാം ഓവർ ഞാൻ എറിഞ്ഞത് ഒരു അതിബുദ്ധിയായിപ്പോയി.' വീണ്ടും ചിരിച്ചുകൊണ്ട് അക്സർ പ്രതികരിച്ചു.
'കുൽദീപ് വർഷങ്ങളായി ഡൽഹിയുടെ താരമാണ്. വിപ്രാജ് ആദ്യ രണ്ട് മത്സരങ്ങളിൽ സമ്മർദ്ദം അനുഭവിക്കുന്നുണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിപ്രാജ് ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞു. ഓരോ ദിവസവും വിപ്രാജ് മെച്ചപ്പെടുന്നു.' അത് എനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. അക്സർ വ്യക്തമാക്കി.
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ആറ് വിക്കറ്റിന്റെ പരാജയമാണ് റോയൽ ചലഞ്ചേഴ്സ് നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ലക്ഷ്യത്തിലെത്തി.
Content Highlights: Axar Patel reacts on won four out of four in IPL 2025