'യുവവിക്കറ്റ് കീപ്പർ ക്യാപ്റ്റനാകുന്നു, ഇനി കളി മാറും': പ്രതീക്ഷയോടെ റുതുരാജ് ഗെയ്ക്ക്‌വാദ്

'ചെന്നൈ ടീമിനെ ഡഗ്ഔട്ടിലിരുന്ന് പിന്തുണയ്ക്കാൻ ഞാനുമുണ്ടാകും'

icon
dot image

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് മഹേന്ദ്ര സിങ് ധോണി വീണ്ടുമെത്തിയതിൽ പ്രതികരണവുമായി റുതുരാജ് ഗെയ്ക്ക്‌വാദ്. 'ഇതൊരു വെല്ലുവിളി നിറഞ്ഞ സീസണായിരുന്നു. കൈമുട്ടിന് പരിക്കേറ്റതിനാൽ ഐപിഎൽ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായതിൽ നിരാശയുണ്ട്. എന്നെ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു.' ചെന്നൈ സൂപ്പർ കിങ്സിന്റെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ റുതുരാജ് പറഞ്ഞു.

ധോണിയെ ഒരു 'യുവ വിക്കറ്റ് കീപ്പർ' എന്നാണ് റുതുരാജ് വിശേഷിപ്പിച്ചത്. 'ധോണി ക്യാപ്റ്റനായതിൽ സന്തോഷമുണ്ട്. ഇപ്പോൾ ടീമിനെ നയിക്കാൻ ഒരു യുവ വിക്കറ്റ് കീപ്പറുണ്ട്. കാര്യങ്ങൾ മാറുമെന്ന് പ്രതീക്ഷിക്കുന്നു. ചെന്നൈ ടീമിനെ ഡഗ്ഔട്ടിലിരുന്ന് പിന്തുണയ്ക്കാൻ ഞാനുമുണ്ടാകും.' റുതുരാജ് വ്യക്തമാക്കി.

ഐപിഎൽ സീസണിൽ അഞ്ച് മത്സരങ്ങൾ പിന്നിടുമ്പോൾ ഒരു വിജയം മാത്രമാണ് ചെന്നൈ സൂപ്പർ കിങ്സിന് നേടാനായത്. ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ മുമ്പ് അഞ്ച് തവണ ചെന്നൈ ഐപിഎൽ ചാംപ്യന്മാരായിട്ടുണ്ട്. കളിക്കളത്തിലെ ധോണിയുടെ തന്ത്രങ്ങളില്‍ ചെന്നൈ വമ്പന്‍ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

Content Highlights: Ruturaj Gaikwad Support For MS Dhoni To Lead CSK To Glory In IPL 2025

To advertise here,contact us
To advertise here,contact us
To advertise here,contact us