
ഹൈദ്രാബാദിന്റെ അഭിഷേക് ശർമയുടെ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ അവരുടെ ടീം ഉടമയായ കാവ്യ മാരന്റെ ആഘോഷം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നു. കഴിഞ്ഞ ദിനം പഞ്ചാബിനെതിരെ തകര്പ്പന് പ്രകടനത്തോടെ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു ആദ്യമത്സരങ്ങളിലൊക്കെയും നിരാശപ്പെടുത്തിയ അഭിഷേക് ശര്മ. ആദ്യ മത്സരങ്ങളില് നിരാശപ്പെടുത്തിയ അഭിഷേക് പഞ്ചാബ് കിങ്സിനെതിരേ വിശ്വരൂപം കാട്ടുകയായിരുന്നു.
ഇടം കൈയന് ഓപ്പണറായ അഭിഷേക് 55 പന്തില് 141 റണ്സാണ് നേടിയത്. 14 ഫോറും 10 സിക്സും ഉള്പ്പെടെയാണ് അഭിഷേക് കത്തിക്കയറിയത്. ആദ്യ പന്ത് മുതല് ആക്രമണം അഴിച്ചുവിട്ട അഭിഷേക് 250ന് മുകളില് സ്ട്രൈക്ക് റേറ്റിലാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യയുടെ യുവ ഓപ്പണറായ അഭിഷേക് ശര്മയുടെ പ്രകടനം ഹൈദരാബാദിനെയും തുടർതോൽവലികളിൽ നിന്ന് രക്ഷിച്ച് വിജയവഴിയിലേക്കെത്തിക്കുകയായിരുന്നു.
ഐപി എൽ ചരിത്രത്തിലെ ഒരിന്ത്യക്കാരന്റെ ഏറ്റവും ഉയര്ന്ന വ്യക്തിഗത സ്കോര് എന്ന റെക്കോര്ഡ് കൂടിയാണ് അഭിഷേക് സ്വന്തമാക്കിയത്. ആര്സിബിക്കെതിരെ കിംഗ്സ് ഇലവന് പഞ്ചാബിനായി 69 പന്തുകളില് പുറത്താവാതെ 132* റണ്സ് നേടിയ കെ എല് രാഹുലായിരുന്നു ഇന്ത്യന് താരങ്ങളില് ഉയര്ന്ന വ്യക്തിഗത ഐപിഎല് സ്കോറിന്റെ റെക്കോര്ഡ് ഇതുവരെ കാത്തുസൂക്ഷിച്ചിരുന്നത്. 2020ല് ദുബായില് വച്ചായിരുന്നു രാഹുലിന്റെ ഈ നേട്ടം.
അഭിഷേക് സെഞ്ച്വറി കുറിക്കുമ്പോൾ ടീം ഓണറായ കാവ്യ മാരൻ സന്തോഷത്തോടെ ആ നിമിഷങ്ങൾ ആഘോഷിക്കുകയുണ്ടായി. സന്തോഷം കൊണ്ട് തുള്ളിച്ചാടിയ കാവ്യ സെഞ്ച്വറിയ്ക്കു ശേഷം അഭിഷേകിന്റെ മാതാപിതാക്കളെ കെട്ടിപ്പിടിക്കുകയും ചെയ്തു. ഈ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Kavya Maran congratulating Abhishek Sharma's family. 🥹- Moment of the day! ❤️pic.twitter.com/BqlelGoXdu
അതേ സമയം ഐപിഎല്ലില് ഏറ്റവും ഉയര്ന്ന വ്യക്തിഗത സ്കോറിന്റെ റെക്കോര്ഡ് ക്രിസ് ഗെയ്ലിന്റെ പേരിലാണ്. ആര്സിബിക്ക് വേണ്ടി 2013 ൽ പൂനെ വാരിയേഴ്സിനെതിരെ പുറത്താവാതെ 175* റണ്സാണ് അത്. രണ്ടാമത്തെ ഉയര്ന്ന വ്യക്തിഗത സ്കോറിന്റെ റെക്കോര്ഡ് ബ്രണ്ടന് മക്കല്ലത്തിനാണ്. 2008ലെ ഐപിഎല് കന്നി സീസണില് ഉദ്ഘാടന മത്സരത്തില് ആര്സിബിക്കെതിരെയായിരുന്നു അന്ന് കെകെആര് താരമായിരുന്ന മക്കല്ലത്തിന്റെ വെടിക്കെട്ട്. ബ്രണ്ടന് മക്കല്ലം അന്ന് പുറത്താവാതെ 158* റണ്സ് അടിച്ചുകൂട്ടി. പട്ടികയിൽ മൂന്നമത് ഇന്നലെ അഭിഷേക് കുറിച്ച സെഞ്ച്വറിയാണ്.
Content highlights: Kavya Maran's Incredible Act After Abhishek Sharma's Historic Ton