ആക്രമണം അഴിച്ചുവിട്ട് ഫിൽ സോൾട്ട്; RRനെതിരെ RCBക്ക് ​ഗംഭീര തുടക്കം

33 പന്തിൽ അഞ്ച് ഫോറും ആറ് സിക്സറും സഹിതം 65 റൺസെടുത്ത ഫിൽ സോൾട്ടാണ് ആർസിബിയുടെ തുടക്കം ​ഗംഭീരമാക്കിയത്

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിന് മികച്ച തുടക്കം. 33 പന്തിൽ അഞ്ച് ഫോറും ആറ് സിക്സറും സഹിതം 65 റൺസെടുത്ത ഫിൽ സോൾട്ടാണ് ആർസിബിയുടെ തുടക്കം ​ഗംഭീരമാക്കിയത്. രണ്ടാം ഇന്നിങ്സ് 10 ഓവർ പിന്നിടുമ്പോൾ റോയൽ ചലഞ്ചേഴ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുത്തിട്ടുണ്ട്. 73 റൺസ് കൂടിയെടുത്താൽ ആർസിബിക്ക് മത്സരം വിജയിക്കാം.

നേരത്തെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ രാജസ്ഥാൻ റോയൽസ് നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. 47 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം 75 റൺസെടുത്ത യശസ്വി ജയ്സ്വാളാണ് രാജസ്ഥാൻ നിരയിലെ ടോപ് സ്കോറർ. 15 പന്തിൽ 19 റൺസുമായി സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി.

റിയാൻ പരാ​ഗ് 30, ധ്രുവ് ജുറേൽ പുറത്താകാതെ 35 എന്നിവരാണ് രാജസ്ഥാൻ നിരയിലെ മറ്റ് സ്കോറർമാർ. റോയൽ ചലഞ്ചേഴ്സിനായി യാഷ് ദയാൽ, ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, ക്രുണാൽ പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

Content Highlights: Phil Salt gave stunning start for RCB vs RR

To advertise here,contact us