സിംപിൾ ക്യാച്ചുകൾ നഷ്ടപ്പെടുത്തി RCB; അതിലൊന്ന് വിരാട് കോഹ്‍ലിയുടെ കൈയ്യിൽ നിന്ന് ചോർന്നു

രാജസ്ഥാൻ ഇന്നിങ്സിന്റെ 10-ാം ഓവറിലാണ് ആദ്യ ക്യാച്ച് നഷ്ടപ്പെട്ടത്

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ നിർണായക ക്യാച്ചുകൾ നഷ്ടപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു താരങ്ങൾ. രാജസ്ഥാൻ ഇന്നിങ്സിനിടെ മൂന്ന് നിർണായക ക്യാച്ചുകളാണ് റോയൽ ചലഞ്ചേഴ്സ് താരങ്ങൾ നഷ്ടപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തിട്ടുണ്ട്.

രാജസ്ഥാൻ ഇന്നിങ്സിന്റെ 10-ാം ഓവറിലാണ് ആദ്യ ക്യാച്ച് നഷ്ടപ്പെട്ടത്. ആർസിബി താരം യാഷ് ദയാലാണ് ആദ്യ ക്യാച്ച് കൈവിട്ടത്. സുയാഷ് ശർമ എറിഞ്ഞ പന്തിൽ റിയാൻ പരാ​ഗിന്റെ ഷോട്ട് കൈപ്പിടിയിലാക്കാൻ യാഷ് ദയാലിന് കഴിഞ്ഞില്ല. 13-ാം ഓവറിൽ അവസാന പന്തിൽ ഫിൽ സോൾട്ടിന് ഒരു ക്യാച്ച് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എന്നാൽ ക്രുണാൽ പാണ്ഡ്യയുടെ പന്തിൽ യശസ്വി ജയ്സ്വാൾ നടത്തിയ സിക്സർ ശ്രമം സോൾട്ട് അതി​ഗംഭീരമായി തടഞ്ഞിട്ടു. ഒരു റൺസ് മാത്രമാണ് ഈ പന്തിൽ രാജസ്ഥാന് ലഭിച്ചത്.

𝗜.𝗖.𝗬.𝗠.𝗜🎥 Air Salt was in operation ✈What a fantastic effort from Phil Salt at the boundary! 😮Updates ▶ https://t.co/rqkY49M8lt#TATAIPL | #RRvRCB | @RCBTweets pic.twitter.com/jaruMYKKqx

മറ്റൊരു ക്യാച്ച് കൈവിട്ടത് ലോകക്രിക്കറ്റിലെ ഇപ്പോഴത്തെ മികച്ച ഫീൽഡർമാരിൽ ഒരാളായ വിരാട് കോഹ്‍ലിയാണ്. 17-ാം ഓവറിലെ അവസാന പന്തിലാണ് കിങ് കോഹ്‍ലിയുടെ കൈയ്യിൽ നിന്ന് ക്യാച്ച് ചോർന്നത്. സുയാഷ് ശർമ എറിഞ്ഞ പന്തിൽ ധ്രുവ് ജുറേലിന്റെ ഷോട്ട് ലോങ് ഓഫിൽ നേരെ വിരാട് കോഹ്‍ലിയുടെ കൈകളിലേക്കാണ് എത്തിയത്. എന്നാൽ വിരാട് കോഹ്‍ലിയുടെ കൈകളിൽ നിന്ന് പന്ത് ചോരുന്നത് ക്രിക്കറ്റ് ലോകം അത്ഭുതത്തോടെ നോക്കി നിന്നു.

Content Highlights: Three dropped catches from RCB fielders vs RR

To advertise here,contact us