'കുറിപ്പ് പോക്കറ്റിലിട്ട് നടക്കാൻ തുടങ്ങിയിട്ട് കുറച്ചായി, പുറത്തെടുത്തതിൽ സന്തോഷം': അഭിഷേകിനെ ട്രോളി ഹെഡ്

This one is for Orange Army എന്നെഴുതിയ ചെറിയ കുറിപ്പാണ് അഭിഷേക് ശർമ ഉയർത്തികാട്ടിയത്

പഞ്ചാബ് കിങ്സിനെതിരെ സെഞ്ച്വറി വെടിക്കെട്ടുമായി കളം നിറഞ്ഞാടിയ അഭിഷേക് ശർമയെ ട്രോളി ഓപ്പണിങ് പങ്കാളിയായ ഓസീസ് താരം ട്രാവിസ് ഹെഡ്. മത്സരത്തിൽ സെഞ്ചറി തികച്ചതിന് പിന്നാലെ അഭിഷേക് ശർമ ഉയർത്തിക്കാട്ടിയ കുറിപ്പ് കഴിഞ്ഞ ആറു മത്സരങ്ങളായി അദ്ദേഹം പോക്കറ്റിലിട്ട് നടക്കുകയാണെന്ന് ഹെഡ് പറഞ്ഞു. അത് ഇപ്പോഴെങ്കിലും പുറത്തെടുത്തതിൽ സന്തോഷമുണ്ടെന്നും നർമ സ്വരത്തിൽ ഹെഡ് പറഞ്ഞു.

Travis Head said, "the note has been in the pocket of Abhishek Sharma for 6 games, glad it came out tonight". ~ Abhishek Sharma was trying hard since 6 matches and eventually got the reward today 👏🏻 A brilliant 141 (55) with 10 Sixes 💥#SRHvsPBKSpic.twitter.com/qVrLWFgHvR

This one is for Orange Army എന്നെഴുതിയ ചെറിയ കുറിപ്പാണ് അഭിഷേക് ശർമ ഉയർത്തികാട്ടിയത്. ഇതേക്കുറിച്ചാണ് ട്രാവിസ് ഹെഡിന്റെ പ്രതികരണം. 55 പന്തിൽ 141 റൺസെടുത്താണ് വിജയത്തിനരികെ പുറത്തായത്. 14 ഫോറും 10 സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്സ്. 40 പന്തിലാണ് താരം സെഞ്ച്വറി കടന്നത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നമത്തെ വ്യക്തിഗത സ്കോറും ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറുമാണ് അഭിഷേക് ഇന്നലെ നേടിയത്.

Abhishek Sharma said, "thank you to Yuvi Paaji as well. He's been behind me. Suryakumar Yadav also messaged me that one big score is around the corner". pic.twitter.com/7KqnYv7Lly

അഭിഷേകിന്റെ മികവിൽ നാല് തുടർതോൽവികളിൽ സീസണിൽ പിറകെ പോയ സൺറൈസേഴ്സ് ഹൈദരാബാദ് ഹൈദരാബാദിന് തിരിച്ചുവരാനും കഴിഞ്ഞു. നിലവിൽ ആറ് മത്സരങ്ങളിൽ നിന്ന് നാല് തോൽവിയും രണ്ട് ജയവുമായി ചെന്നൈയ്ക്കും മുംബൈയ്ക്കും മുന്നിൽ ഒമ്പതാം സ്ഥാനത്താണ്.

Kavya Maran congratulating Abhishek Sharma's family. 🥹- Moment of the day! ❤️pic.twitter.com/BqlelGoXdu

സെഞ്ച്വറി വെടിക്കെട്ടുമായി അഭിഷേക് ശർമ നിറഞ്ഞാടിയപ്പോൾ എട്ടുവിക്കറ്റിനാണ് ജയം. പഞ്ചാബ് സൂപ്പർ കിങ്‌സ് ഉയർത്തിയ 245 റൺസ് വിജയ ലക്ഷ്യം ഒമ്പത് പന്തുകൾ ബാക്കിനിൽക്കെ മറികടന്നു. അഭിഷേക് 55 പന്തിൽ 14 ഫോറും 10 സിക്‌സും അടക്കം 141 റൺസ് നേടി. ഹൈദരാബാദിൻറെ മറ്റൊരു ഓപണർ ട്രാവിസ് ഹെഡ് 37 പന്തിൽ 66 റൺസുമായി തകർപ്പൻ വെടിക്കെട്ട് നടത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് 20 ഓവറിൽ 245 റൺസാണ് നേടിയത്. ശ്രേയസ് അയ്യർ 36 പന്തിൽ ആറുവീതം സിക്‌സും ഫോറും അടക്കം 82 റൺസ് നേടി. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ പ്രിയാൻഷ് ആര്യ 13 പന്തിൽ 36 റൺസുമായി തിളങ്ങി. പ്രഭ്സിമ്രാൻ 42 റൺസ് നേടിയും നേഹൽ വദ്ഹേര 27 റൺസ് നേടിയും സ്റ്റോയിൻസ് 34 റൺസ് നേടിയും ടോട്ടലിലേക്ക് മികച്ച സംഭാവന നൽകി.

Content Highlights: travis head troll abhishek sharma on century celebration

To advertise here,contact us