ഐപിഎൽ ചരിത്രത്തിൽ 200 പുറത്താക്കലുകൾ നടത്തിയ ആദ്യ കളിക്കാരനായി എം എസ് ധോണി. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. രവീന്ദ്ര ജഡേജയുടെ ബൗളിംഗിൽ ആയുഷ് ബദോനിയെ സ്റ്റംപ് ചെയ്തുകൊണ്ട് 14-ാം ഓവറിൽ ധോണി ഈ നാഴികക്കല്ല് പിന്നിട്ടു.
ഐ.പി.എല്ലിൽ അദ്ദേഹത്തിന്റെ 46-ാമത്തെ സ്റ്റംപിങ് കൂടിയായിരുന്നു അത്. തന്റെ 271-ാം ഐപിഎൽ മത്സരം കളിക്കുന്ന 43-കാരൻ ഇപ്പോൾ 201 പുറത്താക്കലുകൾ നേടിയിട്ടുണ്ട്. ഇതിൽ 155 ക്യാച്ചുകളും 46 സ്റ്റംപിങ്ങുളും ഉൾപ്പെടുന്നു. ധോണി കഴിഞ്ഞാൽ ദിനേശ് കാർത്തിക്കാണ് ലിസ്റ്റിൽ രണ്ടാമത്. 182 പുറത്താക്കലുകളാണ് ധോണി നടത്തിയത്. എബി ഡിവില്ലിയേഴ്സ് 124 , റോബിൻ ഉത്തപ്പ 118, വൃദ്ധിമാൻ സാഹ 116 എന്നിങ്ങനെയാണ് ലിസ്റ്റിലുള്ള ആദ്യ അഞ്ചുപേർ.
Content Highlights:Dhoni creates history, becomes first to achieve this big feat in IPL