മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിൽ നിന്നും സോഷ്യൽ മീഡിയയിൽ ചർച്ചയായ ഒന്നായിരുന്നു മുംബൈയുടെ ജസ്പ്രീത് ബുംമ്രയും ഡല്ഹി ക്യാപിറ്റല്സിന്റെ മലയാളി താരം കരുണ് നായരും തമ്മിലുള്ള കൊമ്പുകോർക്കൽ. നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലില് കളിക്കാനിറങ്ങിയ കരുണ് മിന്നും ഫോമിൽ ബാറ്റ് വീശിയപ്പോൾ മുംബൈ ബൗളര്മാരെല്ലാം കരുണിന്റെ ബാറ്റിങ് ചൂടറിഞ്ഞു.
Bumrah acting like a crybabies after he got smashed by Karun Nair. pic.twitter.com/ghTtF87Iz4
കൂട്ടത്തില് ലോകത്തിലെ ഏറ്റവും അപകടകാരിയായ ബോളർ എന്ന് വിളിപ്പേരുള്ള ബുംമ്രയും തല്ലുവാങ്ങി. താരത്തിന്റെ ഓവറിൽ ഒരു പിടി സിക്സറുകളും ഫോറുകളും പറന്നു. ഇതോടെ സാധാരണ ശാന്തത കൈവിടാത്ത ബുംമ്രയുടെ നിയന്ത്രണം നഷ്ടമാവുകയുംകരുണുമായി ഉടക്കുകയും ചെയ്തു. ഉരുളയ്ക്ക് ഉപ്പേരി പോലെ കരുൺ ഇതിന് മറുപടി പറയുകയും ചെയ്തു. ഈ വിഡിയോ വൈറലാവുകയും ചെയ്തു.
Jasprit Bumrah hugging Karun Nair after the match ❤️- A lovely video. pic.twitter.com/bIMmOwnHHR
എന്നാലിതാ പ്രശ്നങ്ങളെല്ലാം അവസാനിച്ചുവെന്ന് കാണിച്ച് ഇരു താരങ്ങളും പരസ്പരം കെട്ടിപ്പിടിക്കുന്നതിന്റേയും ചിരിച്ച് സൗഹൃദം പങ്കിടുന്നതിന്റേയും വിഡിയോയാണ് ഡല്ഹി ക്യാപിറ്റല്സ് ഇപ്പോൾ പങ്കിട്ടിരിക്കുന്നത്. കരുണ് മത്സരത്തില് 40 പന്തില് 89 റൺസാണ് അടിച്ചുകൂട്ടിയത്. ബുംറയുടെ 9 പന്തുകളാണ് കരുണ് നേരിട്ടത്. ഇതിൽ 26 റണ്സ് നേടി. അതില് തന്നെ ഒരോവറില് രണ്ട് സിക്സും ഒരു ഫോറും താരം അടിച്ചെടുത്തിരുന്നു. ഫാഫ് ഡുപ്ലെസിക്ക് പരിക്കേറ്റതിനാല് കളിക്കാന് കഴിയാത്ത സാഹചര്യത്തില് മാത്രമാണ് കരുണിന് ഇന്നലെ അവസരം കിട്ടിയത്. കിട്ടിയ അവസരം കരുണ് സമര്ഥമായി തന്നെ ഉപയോഗിച്ചു.
Content Highlights: delhi capitals sharebumrah karun nair hug scene after heated exchange