അമ്പോ എമ്മാതിരി കംബാക്ക്!; 111 റൺസിലൊതുക്കിയ കൊൽക്കത്തയെ 95 ലൊതുക്കി പഞ്ചാബ്

ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കംബാക്കായി പഞ്ചാബ് സൂപ്പർ കിങ്സിന്റെ കൊൽക്കത്തയ്‌ക്കെതിരായ പ്രകടനം

ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കംബാക്കായി പഞ്ചാബ് സൂപ്പർ കിങ്സിന്റെ കൊൽക്കത്തയ്‌ക്കെതിരായ പ്രകടനം. തങ്ങളെ 111 റൺസിലൊതുക്കിയ കൊൽക്കത്തയെ പഞ്ചാബ് ബോളർമാർ 95 ൽ ഒതുക്കി 16 റൺസിന് ജയിച്ചു. യുസ്വേന്ദ്ര ചഹൽ നാല് വിക്കറ്റുമായി തിളങ്ങി. മാർകോ യാൻസൺ മൂന്ന് വിക്കറ്റുമായി തിളങ്ങി.

കൊൽക്കത്തയ്ക്ക് വേണ്ടി രഘുവൻഷി 37 റൺസ് നേടി. ഒടുവിൽ വെടിക്കെട്ടുമായി ആന്ദ്ര റസൽ പൊരുതിയെങ്കിലും താരത്തെയും പുറത്താക്കി. നേരത്തെ കൊൽക്കത്തൻ ബോളർമാർ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ പഞ്ചാബ് സൂപ്പർ കിങ്സ്15. 3 ഓവറിൽ 111 റൺസിന് ഓൾ ഔട്ടായിരുന്നു. ഓപണർമാരായ പ്രിയൻഷ് ആര്യ, പ്രഭ് സിമ്രാൻ എന്നിവർ തുടക്കത്തിൽ നടത്തിയ വെടിക്കെട്ടുകളുടെ ബലത്തിൽ മികച്ച ടോട്ടലിലേക്ക് കടക്കുമെന്ന് കരുതിയെങ്കിലും എല്ലാവരും എളുപ്പത്തിൽ മടങ്ങി.

ആര്യ 22 റൺസെടുത്തും പ്രഭ് സിമ്രാൻ 30 റൺസെടുത്തും പുറത്തായി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഉൾപ്പടെ ആർക്കും തിളങ്ങാനായില്ല. കൊൽക്കത്തയ്ക്ക് വേണ്ടി ഹർഷിത് റാണ മൂന്ന് വിക്കറ്റും സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

content highlights: punjab kings beat kolkata knight riders

To advertise here,contact us