പഞ്ചാബ് കിങ്സുമായുള്ള ഐപിഎല് പോരാട്ടത്തില് അവിശ്വസനീയമായി പരാജയപ്പെടുകയായിരുന്നു കൊല്ക്കത്ത നൈറ്റ്റൈഡേഴ്സ്. ഐപിഎൽ ടൂര്ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ ടോട്ടലായ 111 റണ്സ് പ്രതിരോധിച്ചാണ് കെകെആറിനെ പഞ്ചാബ് വീഴ്ത്തിയത്. 111 റൺസിന് മറുപടിയായി 95 റണ്സിനു കൊൽക്കത്തൻ ചേസ് അവസാനിക്കുകയായിരുന്നു.
മത്സരത്തിലെ ഏറ്റവും നിർണായകമായ ഒരു നിമിഷം രഹാനെയുടെ പുറത്താകലായിരുന്നു. യുസ്വേന്ദ്ര ചഹലെറിഞ്ഞ എട്ടാം ഓവറിലെ നാലാമത്തെ ബോളിലാണ് അദ്ദേഹം പുറത്തായത്. ചഹലെറിഞ്ഞ ഗൂഗ്ലിക്കെതിരേ സ്വീപ്പ് ഷോട്ടിനു ശ്രമിച്ച രഹാനെ വിക്കറ്റിനു മുന്നില് കുരുങ്ങുകയായിരുന്നു. നോൺ സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന ആംഗ്രിഷ് രഘുവംശിയുമായി സംസാരിച്ച ശേഷം റിവ്യു എടുക്കാതെ രഹാനെ മടങ്ങുകയും ചെയ്തു. എന്നാല് രഹാനെയുടെ ഈ തീരുമാനം ശരിയായിരുന്നില്ലെന്നു പിന്നീട് റിപ്ലേകളില് വ്യക്തമായി. റിവ്യൂവിന് കൊടുത്തിരുന്നെങ്കിൽ അദ്ദേഹം നോട്ട് ഔട്ടായേനെ.
ഇപ്പോൾ എന്തുകൊണ്ടാണ് അതു റിവ്യു എടുക്കാതെ താന് മടങ്ങിയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കെകെആർ നായകനായ രഹാനെ. എന്താണ് അവിടെ സംഭവിച്ചതെന്നു നമ്മളെല്ലാം കണ്ടതാണ്. പരാജയത്തില് വലിയ നിരാശയുണ്ട്. കളിയില് അത്തരമൊരു സന്ദര്ഭത്തില് മോശം ഷോട്ട് കളിച്ചതില് ഞാന് തന്നെയാണ് തെറ്റുകാരന്. ആംഗ്രിഷ് രഘുവംശിയുമായി ഞാന് റിവ്യു എടുക്കുന്ന കാര്യം സംസാരിച്ചപ്പോള് അവനു വലിയ ഉറപ്പില്ലായിരുന്നു. റിവ്യു എടുത്താലും അതു ചിലപ്പോള് അംപയറുടെ കോളായിരിക്കുമെന്നാണ് അവന് പറഞ്ഞത്. ആ സമയത്തു ഒരു സാഹസത്തിനു ഞാന് തയ്യാറായിരുന്നില്ല. മാത്രമല്ല, അതു നോട്ടൗട്ടാണോയെന്നു തനിക്കും ഉറപ്പില്ലായിരുന്നു. രഹാനെ പറഞ്ഞതിങ്ങനെ.
content highlights: Ajinkya rahane about the review against pbks