'വിജയം ടീം പരിശ്രമത്തിന്റെ ഫലം, പിച്ചിലെ ടേണിങ് നിർണായകമായി': യൂസ്വേന്ദ്ര ചഹൽ

ബാറ്റർമാർക്ക് റൺസെടുക്കാൻ കൂടുതൽ പ്രയത്നം ആവശ്യമായി വരുന്ന തരത്തിൽ ഞാൻ ബൗളിങ് വേഗതയിൽ മാറ്റങ്ങൾ വരുത്തി

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ആവേശ വിജയത്തിൽ പ്രതികരണവുമായി പഞ്ചാബ് കിങ്സ് താരം യൂസ്വേന്ദ്ര ചഹൽ. 'പഞ്ചാബ് ടീമിന്റെ ഒന്നായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയം. ചെറിയ സ്കോർ ആണെങ്കിലും പോസിറ്റീവ് ആയിരിക്കാൻ പഞ്ചാബ് ടീം ആഗ്രഹിച്ചു. പവർപ്ലേയിൽ 2-3 വിക്കറ്റുകൾ നേടാൻ ശ്രമിച്ചു. പിച്ചിൽ ടേണും ഉണ്ടായിരുന്നു. എൻ്റെ ആദ്യ പന്ത് ടേൺ ചെയ്തു, അപ്പോൾ ശ്രേയസ് സ്ലിപ്പിൽ ഫീൽഡറെ നിയോ​ഗിക്കാൻ പറഞ്ഞു. പഞ്ചാബ് നേടിയത് കുറഞ്ഞ സ്കോറായിരുന്നതിനാൽ ഈ കളി ജയിക്കാൻ ഞങ്ങൾക്ക് വിക്കറ്റുകൾ നേടേണ്ടതുണ്ടായിരുന്നു. എനിക്ക് എന്റെ കഴിവിൽ വിശ്വാസമുണ്ടായിരുന്നു. ബാറ്റർമാരെ എങ്ങനെ പുറത്താക്കാം എന്ന് ഞാൻ എപ്പോഴും ചിന്തിക്കുന്നു. ബാറ്റർമാർക്ക് റൺസെടുക്കാൻ കൂടുതൽ പ്രയത്നം ആവശ്യമായി വരുന്ന തരത്തിൽ ഞാൻ എൻ്റെ ബൗളിങ് വേഗതയിൽ മാറ്റങ്ങൾ വരുത്തി.' മത്സരശേഷം യൂസ്വേന്ദ്ര ചഹൽ പ്രതികരിച്ചു.

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനോട് 16 റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 15.3 ഓവറിൽ 111 റൺസിൽ എല്ലാവരും പുറത്തായി. 30 റൺസെടുത്ത പ്രഭ്സിമ്രാൻ സിങ് ആണ് പഞ്ചാബ് നിരയുടെ ടോപ് സ്കോറർ. കൊൽക്കത്തയ്ക്കായി ഹർഷിത് റാണ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ 15.1 ഓവറിൽ 95 റൺസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പോരാട്ടം അവസാനിച്ചു. 37 റൺസെടുത്ത ആൻ​ഗ്രീഷ് രഘുവംശിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. നാല് ഓവറിൽ 28 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളെടുത്ത യൂസ്വേന്ദ്ര ചഹലാണ് പഞ്ചാബിന്റെ വിജയശിൽപ്പി.

Content Highlights: I think it was a team effort says Yuzvendra Chahal

To advertise here,contact us