'വാക്കുകളാൽ പ്രകടിപ്പിക്കാൻ കഴിയാത്ത വിജയം, കളി മാറ്റിയത് ചഹൽ': ശ്രേയസ് അയ്യർ

'കൊൽക്കത്തയുടെ രണ്ട് ഓവറുകളിൽ രണ്ട് വിക്കറ്റുകൾ വീണത് ‍പഞ്ചാബ് താരങ്ങൾക്ക് ആവേശം നൽകി'

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ആവേശ വിജയത്തിൽ പ്രതികരണവുമായി പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ. 'വിജയത്തെ വാക്കുകൾ കൊണ്ട് പ്രകടപ്പിക്കാൻ കഴിയില്ലെന്നാണ് അയ്യർ പറയുന്നത്. പിച്ചിൽ പന്ത് ടേൺ ചെയ്യുന്നണ്ടായിരുന്നു. കഴിയാവുന്ന അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ യൂസ്വേന്ദ്ര ചഹലിനോട് ഞാൻ ആവശ്യപ്പെട്ടു. വിക്കറ്റുകൾ ആവശ്യമായിരുന്നു. എനിക്ക് സംസാരിക്കാൻ കഴിയുന്നില്ല. കാരണം ഈ വിജയം അത്ഭുതപ്പെടുത്തുന്നു.' ശ്രേയസ് അയ്യർ മത്സരശേഷം പ്രതികരിച്ചു.

'ഞാൻ ബാറ്റ് ചെയ്തപ്പോൾ ആദ്യ പന്ത് താഴ്ന്നാണ് വന്നത്. രണ്ടാമത്തെ ബോൾ ഉയർന്നുവന്നു. അത് പിച്ചിൽ അപ്രതീക്ഷിത ബൗൺസ് ഉണ്ടെന്ന് മനസിലാക്കാൻ സഹായിച്ചു. മത്സരം 16 റൺസിന് വിജയിച്ചു എന്ന് കണക്കാക്കുമ്പോൾ പഞ്ചാബ് ഒരു മികച്ച സ്കോറിലെത്തി. ബൗൺസ് സ്ഥിരതയുള്ളതായിരുന്നില്ല. വേഗത വ്യത്യാസപ്പെട്ടിരുന്നു.' ശ്രേയസ് പറഞ്ഞു.

'കൊൽക്കത്തയുടെ രണ്ട് ഓവറുകളിൽ രണ്ട് വിക്കറ്റുകൾ വീണത് ‍പഞ്ചാബ് താരങ്ങൾക്ക് ആവേശം നൽകി. പക്ഷേ അജിൻക്യ രഹാനെയും ആൻ​ഗ്രീഷ് രഘുവംശിയും മൊമെന്റം അവരിലേക്ക് മാറ്റി. എന്നാൽ ചഹലിന്റെ പന്തുകൾ ടേൺ ചെയ്യാൻ തുടങ്ങിയപ്പോൾ ഞങ്ങളുടെ പ്രതീക്ഷകൾ ഉയർന്നു. ഫീൽഡിങ് പൊസഷിനുകളിൽ വരുത്തിയ മാറ്റങ്ങൾ കൊൽക്കത്ത ബാറ്റർമാരെ പ്രതിരോധത്തിലാക്കി. അങ്ങനെ അവർ വ്യത്യസ്ത ഷോട്ടുകൾ കളിക്കാൻ ശ്രമിക്കുകയും കളി പഞ്ചാബിന് അനുകൂലമായി മാറുകയും ചെയ്തു. ഈ വിജയം പഞ്ചാബ് ടീമിന് വലിയ ആത്മവിശ്വാസം നൽകും.' ശ്രേയസ് വ്യക്തമാക്കി.

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനോട് 16 റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 15.3 ഓവറിൽ 111 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 15.1 ഓവറിൽ 95 റൺസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പോരാട്ടം അവസാനിച്ചു.

Content Highlights: It's had to express in words said Shreyas Iyer on PBKS victory

To advertise here,contact us