നാല് വൈഡും ഒരു നോബോളും; IPL ചരിത്രത്തിലെ നീളമേറിയ ഓവർ എറിഞ്ഞ് സന്ദീപ് ശർമ

രാജസ്ഥാൻ റോയൽസ് പേസർ സന്ദീപ് ശർമയുടെ പേരിൽ ഒരു അനാവശ്യ റെക്കോർഡ്.

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പേസർ സന്ദീപ് ശർമയുടെ പേരിൽ ഒരു അനാവശ്യ റെക്കോർഡ്. ഡൽഹിക്കെതിരെ ഇരുപതാം ഓവർ എറിഞ്ഞ താരം 11 ബോളുകളാണ് ആകെ എറിഞ്ഞത്. ഇതിൽ നാല് വൈഡുകളും ഒരു നോ ബോളും ഉൾപ്പെടുന്നു. ആകെ 18 റൺസാണ് ഈ ഓവറിൽ വിട്ടുകൊടുത്തത്. മറ്റ് മൂന്ന് ഓവറുകളും താരം മികച്ചെറിഞ്ഞപ്പോൾ നാലോവറിൽ 33 റൺസാണ് താരം വിട്ടുകൊടുത്തത്.

നീളമേറിയ ഓവറിന്റെ നാണക്കേടിന്റെ റെക്കോർഡിൽ 11 ബോളുകൾ എറിഞ്ഞ് ഈ സീസൺ തുടക്കത്തിൽ ശാർദൂൽ താക്കൂറും ഇടംപിടിച്ചിരുന്നു. കൊൽക്കത്തയ്‌ക്കെതിരെയായിരുന്നു ലഖ്‌നൗ പേസർ എറിഞ്ഞിരുന്നത്. മുഹമ്മദ് സിറാജ്, തുഷാർ ദേശ് പാണ്ഡെ

എന്നിവർ കഴിഞ്ഞ സീസണിൽ ഇതിൽ ഇടംപിടിച്ചിരുന്നു. ഇരുവരും 11 ബോളുകൾ തന്നെയാണ് ഒരു ഓവർ പൂർത്തിയാക്കാൻ എടുത്തത്.

Sandeep Sharma pic.twitter.com/xykREiXfgJ

അതേ സമയം മത്സരത്തിൽ ഡൽഹി 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടി. ഡൽഹിക്ക് വേണ്ടി അഭിഷേക് പോറൽ 49 റൺസും കെ എൽ രാഹുൽ 38 റൺസും ക്യാപ്റ്റൻ അക്‌സർ പട്ടേൽ, സ്റ്റംമ്പ്സ് എന്നിവർ 34 റൺസും നേടി. ജോഫ്രെ ആർച്ചർ രണ്ട് വിക്കറ്റ് നേടി.

Rahul Dravid's Reaction says it all for the 11 over dragged over by Sandeep Sharma costing 18 runs 💁. . 📸 : JioHotstar. #IPL #ipl2025 #sandeepsharma #rahuldravid #lastover #iplupdates #iplnews #explorecricket #explorepage #CricketNews #cricketupdates #cricketgyan pic.twitter.com/kfAiLztf03

കഴിഞ്ഞ മത്സരത്തിലെ തോൽവി മാറ്റിവെച്ച് വിജയത്തിലേക്ക് തിരിച്ചെത്താനാണ് ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും ഇന്നിറങ്ങുന്നത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് ഒമ്പത് വിക്കറ്റിന്റെ തോൽവിയാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്. മുംബൈയോട് 12 റൺസിന്റെ തോൽവിയാണ് ഡൽഹി ഏറ്റുവാങ്ങിയത്. രാജസ്ഥാൻ ആറ് മത്സരങ്ങളിൽ നിന്ന് നാല് ജയവും രണ്ട് തോൽവിയുമായി എട്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ അഞ്ചുമത്സരങ്ങളിൽ നിന്ന് ഒരു തോൽവി മാത്രമുള്ള ഡൽഹി രണ്ടാം സ്ഥാനത്തുണ്ട്.

Content Highlights: Sandeep Sharma made longest over in ipl history

To advertise here,contact us