കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് വിഭിന്നമായി മികച്ച ഫോമിലാണ് സഞ്ജു സാംസൺ ഇന്ന് തുടങ്ങിയത്. ജയ്സ്വാളിനൊപ്പം രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് ഓപ്പൺ ചെയ്ത സഞ്ജു ആറോവറിൽ 63 കടത്തുകയും ചെയ്തു. ഇതിൽ 19 പന്തിൽ മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 31 റൺസ് നേടി. എന്നാൽ വിപ്രജ് നിഗത്തിന്റെ ഓവർ നേരിടുന്നതിനിടയിൽ താരത്തിന്റെ ഇടുപ്പിന് പരിക്കേറ്റു. താരം റിട്ടയർ ഹർട്ടായി തിരിച്ചുമടങ്ങുകയും ചെയ്തു.
31* runs from just 19 with 2 fours and 3 sixes - Sanju Samson is retired hurt 🥲Hope he is fine and will be back soon 💗#SanjuSamson #RRvDC #DCvRR #IPL2025 #TATAIPL2025 pic.twitter.com/6Osccc7Slc
അതേ സമയം മത്സരത്തിൽ ഡൽഹി 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടി. ഡൽഹിക്ക് വേണ്ടി അഭിഷേക് പോറൽ 49 റൺസും കെ എൽ രാഹുൽ 38 റൺസും ക്യാപ്റ്റൻ അക്സർ പട്ടേൽ, സ്റ്റംമ്പ്സ് എന്നിവർ 34 റൺസും നേടി. ജോഫ്രെ ആർച്ചർ രണ്ട് വിക്കറ്റ് നേടി. നിലവിൽ രാജസ്ഥാന് വേണ്ടി ജയ്സ്വാളും റിയാൻ പരാഗുമാണ് ക്രീസിൽ. 18 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സറുമാണ് ജയ്സ്വാൾ ഇതുവരെ നേടിയിട്ടുള്ളത്.
Content Highlights: Sanju Samson is retired hurt vs delhi capitals due to injury