ഇപ്പോൾ ഞാൻ ഓകെയാണ്; പരിക്കിനെ കുറിച്ച് മത്സരശേഷം സഞ്ജു പറഞ്ഞത് ഇങ്ങനെ

19 ബോളില്‍ രണ്ടു ഫോറും മൂന്നു സിക്‌സറുമടക്കം 31 റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്ത് ഫോമിൽ നിൽക്കുമ്പോഴായിരുന്നു സഞ്ജുവിന് പരിക്കേറ്റത്.

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മത്സരത്തിനിടെ രാജസ്ഥാന്റെ നായകൻ സഞ്ജു സാംസണ് പരിക്കേറ്റിരുന്നു. റോയല്‍സിന്റെ റണ്‍ചേസിനിടെയാണ് 19 ബോളില്‍ 31 റണ്‍സെടുത്തു നില്‍ക്കെ ബാറ്റിങിനിടെ അദ്ദേഹത്തിനു പരിക്കേറ്റത്. ആറാം ഓവറില്‍ സ്പിന്നല്‍ വിപ്രാജ് നിഗമിനെ നേരിടവെ ബോള്‍ സഞ്ജുവിന്റെ വാരിയെല്ലില്‍ പതിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയും ചെയ്തിരുന്നു. മത്സരശേഷം സഞ്ജു തന്റെ പരിക്കിനെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെച്ചു.

19 ബോളില്‍ രണ്ടു ഫോറും മൂന്നു സിക്‌സറുമടക്കം 31 റണ്‍സ് സഞ്ജു സ്‌കോര്‍ ചെയ്ത് ഫോമിൽ നിൽക്കുമ്പോഴായിരുന്നു സഞ്ജുവിന് പരിക്കേറ്റത്. മത്സരശേഷം പരിക്ക് അത്ര വലിയ ഗൗരവമുള്ളതല്ലെന്നാണ് സഞ്ജു സമ്മാനദാന ചടങ്ങിൽ വെച്ച് പറഞ്ഞത്. ഇപ്പോള്‍ എനിക്കു വലിയ പ്രശ്‌നങ്ങളൊന്നും തോന്നുന്നില്ല. ഈ മല്‍സരത്തില്‍ ഞാന്‍ വീണ്ടും ക്രീസിലേക്കു വന്നു ബാറ്റ് ചെയ്യാന്‍ സജ്ജനായിരുന്നില്ല. പക്ഷെ ഇപ്പോള്‍ ഞാന്‍ ഓക്കെയാണ്. വ്യാഴായ്ച ഞങ്ങള്‍ പരിക്കിനെ കുറിച്ച് നിരീക്ഷിക്കുകയും അതിനു ശേഷം തീരുമാനമെടുക്കുകയും ചെയ്യും. സഞ്ജു വ്യക്തമാക്കിയതിങ്ങനെ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡിസി അഞ്ചു വിക്കറ്റിനു 188 റണ്‍സ് നേടിയപ്പോള്‍ റോയല്‍സിനു നാലു വിക്കറ്റിനു ഇതേ സ്‌കോര്‍ തന്നെയാണ് കുറിക്കാനായത്. ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കവെ അവസാനത്തെ രണ്ടോവറില്‍ റോയല്‍സിനു ജയിക്കാന്‍ വേണ്ടിയിരുന്നത് 23 റണ്‍സാണ്. പക്ഷെ 22 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. മോഹിത് ശര്‍മയെറിഞ്ഞ 19ാം ഓവറില്‍ റോയല്‍സിനു 14 റണ്‍സ് ലഭിച്ചെങ്കിലും മിച്ചെല്‍ സ്റ്റാര്‍ക്കെറിഞ്ഞ അവസാന ഓവറില്‍ എട്ടു റണ്‍സ് മാത്രമേ നേടാനായുള്ളൂ.

പിന്നീട് സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ ഡൽഹി വിജയം പിടിച്ചെടുക്കുകയായിരുന്നു.

content highlights: Sanju samson about his injury

To advertise here,contact us