അവർ ഒരു സൂചന നൽകിയിട്ടുണ്ട്, 'അടിവാര'ത്ത് നിന്നും പോയിന്റ് ടേബിളിൽ ഉയിർത്തെഴുന്നേറ്റ് മുംബൈ

ഈ വിജയത്തോടെ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈക്ക് മൂന്ന് ജയമായി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ജയിച്ചതിന് പിന്നാലെ പോയിന്റ് പട്ടികയില്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ് മുൻ ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസ്. നേരത്തെ ആദ്യകളികളിലെ തോൽവികളോടെ അവസാനസ്ഥാനത്തായിരുന്ന അവർ കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ തുടർജയങ്ങളോടെ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ്.

കഴിഞ്ഞ ദിനം സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ നാല് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ മുംബൈ 18.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഈ വിജയത്തോടെ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈക്ക് മൂന്ന് ജയമായി. ആറ് പോയിന്റാണ് അക്കൗണ്ടിലുള്ളത്. തോല്‍വിയോടെ ഹൈദരാബാദ് ഒമ്പതാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ഏഴ് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമുള്ള അവര്‍ക്ക് നാല് പോയിന്റാണുള്ളത്. സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് എട്ടാം സ്ഥാനത്താണ്. അവസാനസ്ഥാനത്താവട്ടെ മഹേന്ദ്ര സിങ് ധോണൻിയുടെ പോയിന്റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആണ്. പോയിന്റ് ടേബിളിൽ അവസാനസ്ഥാനക്കാരായ മൂന്ന് ടീമുകൾക്കും 4 പോയിന്റാണുള്ളത്.

ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് പോയിന്റ് ടേബിളിൽ തലപ്പത്തുള്ളത്. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹിക്ക് അഞ്ച് ജയങ്ങളാണുള്ളത്. ഒരു ആറില്‍ നാല് മത്സരം വീതം ജയിച്ച ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പഞ്ചാബ് കിംഗ്സ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ ഉണ്ട്.

Content highlights: Mumbai indians move 7th position in point table

To advertise here,contact us