'ആർസിബിയെ പോലെ പഞ്ചാബും ഉടനെ മാറ്റിനിർത്തും'; മാക്സ്വെല്ലിന്റെ മോശം ഫോമിൽ വിമർശനവുമായി പുജാര

മാക്സവെല്ലിന്റെ മോശം ഫോമിനെതിരെ വിമര്‍ശനവുമായി ഇന്ത്യൻ താരം ചേതേശ്വര്‍ പൂജാര

പഞ്ചാബ് കിങ്‌സ് താരം ഗ്ലെന്‍ മാക്സവെല്ലിന്റെ മോശം ഫോമിനെതിരെ വിമര്‍ശനവുമായി ഇന്ത്യൻ താരം ചേതേശ്വര്‍ പൂജാര. മറ്റേതൊരു താരമായിരുന്നാലും ഇപ്പോള്‍ ടീമില്‍ നിന്ന് പുറത്തായെന്നും ലോക ക്രിക്കറ്റിൽ മാക്സ് വെല്ലിന്റെ പേര് കൊണ്ട് മാത്രമാണ് ഇപ്പോളും ടീമിൽ നിർത്തുന്നതെന്നും പുജാര പറഞ്ഞു. താരത്തിന്റെ അലസ സമീപനം ഒഴിവക്കണമെന്നും ഉണർന്നുകളിക്കണമെന്നും പുജാര പറഞ്ഞു.

ഇനിയെങ്കിലും മാക്സ്‌വെല്‍ ഉണര്‍ന്നു കളിച്ചില്ലെങ്കില്‍ പഞ്ചാബ് ടീം മാനേജ്മെന്‍റ് ക്ഷമകെട്ട് ആർസിബിയെ പോലെ ഓസീസ് താരത്തെ പുറത്തിരുത്താന്‍ സാധ്യതയുണ്ടെന്നും പുജാര കൂട്ടിച്ചേർത്തു.

അതേ സമയം ഐപിഎല്ലിലെ മാക്സ് വെല്ലിന്റെ മോശം ഫോം തുടരുന്നു. ഈ സീസണിൽ 6.83 ശരാശരിയിൽ ആകെ 6 മത്സരത്തിൽ 41 റൺസാണ് നേടിയത്. ബൗളിങ്ങിലും താരം ഇതുവരെ തിളങ്ങിയിട്ടില്ല.

കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 93 മാത്രമാണ് മാക്സ് വെൽ നേടിയിരുന്നത്. 6.64 ശരാശരിയിലായിരുന്നു അത്. ബൗളിങ്ങിലും മോശം ഫോമായിരുന്ന താരത്തെ അന്നത്തെ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മാറ്റിനിർത്തിയിരുന്നു. ഈ സീസണിൽ 4.2 കോടിക്കാണ് പഞ്ചാബ് വാങ്ങിയത്. അതിന് മുമ്പ് 2024 ൽ 11 കോടിക്കാണ് ആർസിബി സ്വന്തമാക്കിയത്.

Content Highlights: pujara on maxwell perfomance in ipl

To advertise here,contact us