ഒടുവിൽ ചിന്നസ്വാമിയിൽ ടോസിട്ടു; കളി 14 ഓവറാക്കി ചുരുക്കി; ആർസിബി ആദ്യം ബാറ്റ് ചെയ്യും

പോയിന്റ് ടേബിളില്‍ ആർസിബി മൂന്നും പഞ്ചാബ് നാലും സ്ഥാനത്താണ്

ഒടുവിൽ മഴ പൂർണമായും നീങ്ങി. ഒമ്പതരയോടെ ടോസിട്ടപ്പോൾ ടോസ് നേടിയ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫീൽഡിങ് തിരഞ്ഞെടുത്തു. 14 ഓവറായിരിക്കും മത്സരമുണ്ടാകുക. പവർ പ്ളേ നാലോവറാക്കി ചുരുക്കും. മൂന്ന് ബോളർമാർക്ക് നാലോവർ പന്തെറിയാം.6 മത്സരങ്ങളില്‍ നാല് ജയവും രണ്ട് തോല്‍വിയുമാണ് ഇരുടീമിനുമുള്ളത്. പോയിന്റ് ടേബിളില്‍ ആർസിബി മൂന്നും പഞ്ചാബ് നാലും സ്ഥാനത്താണ്.

ഗ്ലെന്‍ മാക്സ്‌വെല്ലിന് പകരം മാര്‍ക്കസ് സ്റ്റോയ്നിസ് പഞ്ചാബ് പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ഹര്‍പ്രീത് ബ്രാറും അവസാന 11ല്‍ ഇടം നേടി. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ആര്‍സിബി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

Content highlights: RCB vs PBKS IPL 2025

To advertise here,contact us