'അത് ജോണ്ടി റോഡ്സല്ല, ഒരു ഇന്ത്യക്കാരൻ'; ചരിത്രത്തിലെ ഏറ്റവും മികച്ച ഫീൽഡറെ തിരഞ്ഞെടുത്ത് നെഹ്റ

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫീൽഡറെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരവും ഗുജറാത്ത് ടൈറ്റൻസ് പരിശീലകനുമായ ആശിഷ് നെഹ്‌റ.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫീൽഡറെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരവും ഗുജറാത്ത് ടൈറ്റൻസ് പരിശീലകനുമായ ആശിഷ് നെഹ്‌റ. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫീൽഡറെ തിരഞ്ഞെടുക്കാൻ പറയുമ്പോൾ എല്ലാവരും ജോണ്ടി റോഡ്‌സിനെ പേര് പറയുമെന്നും എന്നാൽ തന്റെ അഭിപ്രായത്തിൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫീൽഡർ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയാണെന്നും നെഹ്റ പറഞ്ഞു.

സ്റ്റാർ സ്പോർട്സിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫീൽഡറെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു നെഹ്റയുടെ ഈ മറുപടി. മികച്ച ഫീൽഡറെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ എന്റെ മുമ്പിൽ ഒരുപാട് ഒപ്‌ഷനുകളുണ്ട്. ജോണ്ടി , എബി ഡിവില്ലിയേഴ്‌സ്, ആൻഡ്രൂ സൈമണ്ട്‌സ്, എന്നാൽ ഇവരെല്ലാവരും ഏതെങ്കിലും ഒരു സർക്കിളിൽ മികച്ചവരാണ്. എന്നാൽ ജഡേജ ഇന്നർ സർക്കിളിലും ഔട്ടർ സർക്കിളിലും ഒരുപോലെ മികച്ചതാണ്. ഫീൽഡിലും ഓൾ റൗണ്ടറാണ് ജഡേജ, നെഹ്റ കൂട്ടിച്ചേർത്തു.

ജഡേജയുടെ മികവിന് ഇതുവരെയും ഒരു കുറവും വന്നിട്ടില്ലെന്നും ഈ പ്രായത്തിലും ജഡേജയെ കടന്ന് ഒരു പന്ത് പോകുക പ്രയാസമായെന്നും നെഹ്റ കൂട്ടിച്ചേർത്തു. അതേ സമയം 2025 ലെ ഐപിഎല്ലിൽ സിഎസ്‌കെയ്‌ക്കൊപ്പം കളിക്കുന്ന താരമാണ് ജഡേജ. നിലവിൽ മോശം ഫോമിലാണ് സിഎസ്‌കെ. ഏഴ് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി അവർ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയാണ്. രണ്ട് വിജയങ്ങളും അഞ്ച് തോൽവികളുമാണ് അവർക്കുള്ളത്. ജഡേജയ്ക്കും തന്റെ പ്രതിഭയ്‌ക്കൊത്ത് മികവ് പുലർത്താനായിട്ടില്ല.

Content Highlights: Ashish Nehra syas Indian fielder better than Jonty Rhodes

To advertise here,contact us