ധോണിയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; യുട്യൂബ് ചാനലിലെ ചർച്ചക്കിടെ പാനലിസ്റ്റിനെ വിലക്കി അശ്വിൻ

തന്റെ യുട്യൂബ് ചാനൽ ചർച്ചക്കിടെ ധോണിയെ കുറിച്ച് സംസാരിച്ച പാനലിസ്റ്റിനെ തടഞ്ഞ് ചെന്നൈ സൂപ്പർ കിങ്സ് താരം ആര്‍ അശ്വിൻ

തന്റെ യുട്യൂബ് ചാനൽ ചർച്ചക്കിടെ ധോണിയെ കുറിച്ച് സംസാരിച്ച പാനലിസ്റ്റിനെ തടഞ്ഞ് ചെന്നൈ സൂപ്പർ കിങ്സ് താരം ആര്‍ അശ്വിൻ.ചർച്ചയിൽ ഫിറ്റ്നസ് ട്രെയിനർ രാജാമണി പ്രഭുവിനോടാണ് ധോണിയെക്കുറിച്ചും ചെന്നൈയെക്കുറിച്ചും സംസാരിക്കരുതെന്ന് അശ്വിൻ ആവശ്യപ്പെട്ടത്. ചെന്നൈ സൂപ്പർ കിങ്സിനെ യുട്യൂബ് ചർച്ചയിൽ വിമർശിച്ചതിന് അശ്വിന് ടീം മാനേജ്മെന്റ് മുന്നറിയിപ്പു നൽകിയിരുന്നു. ശേഷം ഇനി ചെന്നൈയെ കുറിച്ചോ ചെന്നൈ താരങ്ങളെ കുറിച്ചോ ചാനലിൽ സംസാരിക്കില്ലെന്ന് പറഞ്ഞ് അശ്വിൻ പ്രതികരണവും നടത്തിയിരുന്നു.

It's really sad to see Ashwin like this. pic.twitter.com/sEf9dJ0j7o

അതേ സമയം ധോണിയെ കുറിച്ച് സംസാരിക്കേണ്ടെന്ന് പറഞ്ഞ അശ്വിനോട് താൻ എന്തിനാണ് സംസാരിക്കാതിരിക്കുന്നതെന്നും തനിക്ക് വിലക്കില്ലെന്നും രാജാമണി ചോദിക്കുന്നുണ്ട്. തമാശയായി ഇരുവരും തർക്കിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. അശ്വിൻ കുറെയായി ഓരോ മത്സരത്തിന്റെയും അവലോകനങ്ങൾ തന്റെ യുട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്യാറുണ്ട്.

അതേ സമയം ചെന്നൈയുടെ കഴിഞ്ഞ മത്സരത്തിൽ താരം കളിച്ചിരുന്നില്ല. ഈ സീസണിൽ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഈ സീസണോടെ താരം ഐപിഎല്ലിൽ നിന്നും വിരമിക്കുമെന്നാണ് സൂചന. ബോർഡർ ഗാവസ്‌കർ ട്രോഫിക്കിടെ താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

Content highlights: ashwin to his yutube panelist to stop talking about ms dhoni

To advertise here,contact us