ഐപിഎല്ലില് ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റന്സിന് ആവേശ ജയം. എട്ട് വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എടുത്ത ഡൽഹിയെ ഗുജറാത്ത് നാല് ബോൾ ശേഷിക്കെ മറികടന്നു. ഗുജറാത്തിന് വേണ്ടി ജോസ് ബട്ട്ലർ 97 റൺസ് നേടി. 54 പന്തിൽ നാല് സിക്സറുകളും 11 ഫോറുകളും അടക്കമാണ് 97 റൺസ് നേടിയത്. 34 പന്തിൽ 43 റൺസെടുത്ത് റൂഥർഫോഡും 36 റൺസെടുത്ത് സായ് സുദർശനും ഗുജറാത്തിനായി ഭേദപ്പെട്ട സംഭാവന നൽകി.
ജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് പത്ത് പോയിന്റോടെ ഗുജറാത്ത് ഒന്നാം സ്ഥാനത്തെത്തി. ഇതേ പോയിന്റോടെ ഡൽഹി രണ്ടാം സ്ഥാനത്തേക്ക് വീണു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്ഹിക്ക് വേണ്ടി ക്യാപ്റ്റന് അക്സര് പട്ടേലാണ് ഉയര്ന്ന സ്കോര് നേടിയത്. താരം 39 റൺസ് നേടി. അഷുതോഷ് ശര്മ 37, ട്രിസ്റ്റണ് സ്റ്റബ്സ് 31, കെ എല് രാഹുല് 28, കരുണ് നായര് 31 എന്നിവരും നിര്ണായക സംഭാവന നല്കി. ഗുജറാത്തിന് വേണ്ടി പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റ് വീഴ്ത്തി.
Content highlights: Butler show in Ahmedabad; Gujarat beats Delhi to top spot