ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഐപിഎൽ 2025 സീസണിലെ ടോപ് വിക്കറ്റ് ടേക്കർമാർക്കുള്ള പർപ്പിൾ ക്യാപ്പിന് പുതിയ അവകാശി പിറന്നിരിക്കുകയാണ്. തല്ലുകൊള്ളിയെന്ന് ഒരിക്കൽ പരിഹസിച്ചവരിൽ നിന്ന് തന്നെ കയ്യടി വാങ്ങി അദ്ദേഹം ഈ സീസണിൽ 14 വിക്കറ്റ് തികച്ചിരിക്കുകയാണ്. 12 വിക്കറ്റ് വീതം നേടിയിട്ടുള്ള ചെന്നൈ സൂപ്പർ കിങ്സിന്റെ നൂർ അഹമ്മദിനെയും റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ ജോഷ് ഹേസൽവുഡിനെയും പിന്തള്ളിയാണ് വിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയിരിക്കുന്നത്.
സീസണിൽ ഏഴുമത്സരങ്ങളിൽ 7. 44 എക്കോണമിയിലാണ് ഈ നേട്ടം. ഡൽഹിക്കെതിരായ ഇന്നത്തെ മത്സരത്തിൽ നാല് വിക്കറ്റാണ് താരം നേടിയത്. നാലോവറിൽ 41 റൺസാണ് വിട്ടുകൊടുത്തത്. കരുൺ നായർ, അക്സർ പട്ടേൽ, കെ എൽ രാഹുൽ, വിപ്രജ് നിഗം തുടങ്ങി അപകടകാരികളുടെ വിക്കറ്റുകളാണ് താരം നേടിയത്. ജിടിക്കായി മുഹമ്മദ് സിറാജ് തിളങ്ങാതിരുന്ന ഘട്ടത്തിൽ പ്രസിദ്ധ് പ്രകടിപ്പിച്ച മികവ് ഏറെ പ്രശംസനീയമാണ്.
Content Highlights: Prasidh Krishna lead purple cap list ipl 2025