വീണ്ടും പടിക്കൽ കലമുടച്ച് രാജസ്ഥാൻ; ലഖ്‌നൗവിന് 'ആവേശ' വിജയം

ആവേശ് ഖാൻ മൂന്ന് വിക്കറ്റ് നേടി.

അവസാന പന്തുവരെ നീണ്ട പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്സ്. ആവേശ് ഖാന്റെ ഡെത്ത് ഓവർ മികവിലാണ് ലഖ്‌നൗ കളിപിടിച്ചത്. ലഖ്‌നൗ ഉയർത്തിയ 181 റൺസ് പിന്തുടർന്ന രാജസ്ഥാൻ രണ്ട് റൺസ് അകലെ വീഴുകയായിരുന്നു. ആവേശ് ഖാൻ മൂന്ന് വിക്കറ്റ് നേടി.

രാജസ്ഥാന് വേണ്ടി യശ്വസി ജയ്സ്വാളും 14 കാരനായ അരങ്ങേറ്റക്കാരൻ വൈഭവ് സൂര്യവംശിയും റിയാൻ പരാഗും തിളങ്ങി. ജയ്‌സ്വാൾ 54 പന്തിൽ 74 റൺസും വൈഭവ് 20 പന്തിൽ 34 റൺസും റിയാൻ പരാഗ് 26 പന്തിൽ 39 റൺസും നേടി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലഖ്‌നൗവിന് വേണ്ടി ഏയ്ഡൻ മാർക്രമും ആയുഷ് ബധോനിയും അർധ സെഞ്ച്വറി നേടി. മാർക്രം 66 റൺസും ബധോനി 50 റൺസും നേടി. വെറും പത്ത് ബോളിൽ 30 റൺസ് നേടി അബ്ദുൽ സമദും മികച്ച സംഭാവന നൽകി.

Content highlights: rajasthan royals vs lucknow super giants

To advertise here,contact us