ഒരു മുതിർന്ന ക്രിക്കറ്റർ കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടു; വീണ്ടും വെളിപ്പെടുത്തലുമായി സഞ്ജയ് ബംഗാറിന്റെ മകൾ

ഇന്നലെ ചില താരങ്ങൾ തനിക്ക് ന​ഗ്ന ഫോട്ടോകൾ അയക്കാറുണ്ടെന്ന് അനായ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു

ക്രിക്കറ്റ് താരങ്ങൾക്കെതിരെ കൂടുതൽ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി മുന്‍ ഇന്ത്യൻ താരവും കോച്ചുമായ സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാർ രം​ഗത്ത്. ഇന്നലെ ചില താരങ്ങൾ തനിക്ക് ന​ഗ്ന ഫോട്ടോകൾ അയക്കാറുണ്ടെന്ന് അനായ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ഒരു മുതിർന്ന ക്രിക്കറ്റർ തന്നോട് കിടക്ക പങ്കിടാൻ ആവശ്യപ്പെട്ടുവെന്നും കാറിൽ കയറാൻ ആവശ്യപ്പെട്ടുവെന്നും അനായ വെളിപ്പെടുത്തി. പേര് വെളിപ്പെടുത്താൻ തത്കാലം ബുദ്ധിമുട്ടുണ്ടെന്നും എന്നാൽ ഒരിക്കൽ താൻ അത് പറയുമെന്നും അനായ പറഞ്ഞു.

അനായ കഴിഞ്ഞ വർഷം നടന്ന ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിനു ശേഷം ആര്യൻ എന്ന പേര് മാറ്റി അനായ ബംഗാർ എന്ന പേരു സ്വീകരിച്ചിരുന്നു. ക്രിക്കറ്റില്‍ സജീവമാകുന്നതിന് ഇടയിലായിരുന്നു ലിംഗമാറ്റ ശസ്ത്രക്രിയ. ലിം​ഗമാറ്റ ശസ്ത്രക്രികയ്ക്ക് ശേഷം തനിക്ക് സമൂഹത്തിൽ നിന്ന് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ക്രിക്കറ്റ് ഫീൽഡിൽ നിന്ന് തന്നെ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് അനായ മനസ് തുറന്നത്.

ക്രിക്കറ്റ് ലോകത്ത് അരക്ഷിതാവസ്ഥയും പുരുഷ മേധാവിത്വവുമാണ്. ശസ്ത്രക്രിയ നടത്തിയപ്പോൾ‌ എന്നെ പിന്തുണച്ചവരും അപമാനിച്ചവരുമുണ്ട്. യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ, മുഷീർ ഖാൻ എന്നിവർക്കൊപ്പം ഞാൻ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എന്നാൽ എന്റെ വ്യക്തിത്വം ഞാൻ എപ്പോഴും മറച്ചുവച്ചിരുന്നു. ചില ക്രിക്കറ്റ് താരങ്ങൾ എനിക്ക് തുടർച്ചയായി നഗ്നചിത്രങ്ങൾ അയക്കുമായിരുന്നു. എന്റെ ചിത്രങ്ങൾ ചോദിച്ചുകൊണ്ടിരിക്കും. ഒരു വെറ്ററൻ ക്രിക്കറ്റ് താരത്തോട് എന്റെ അവസ്ഥ വിശദീകരിച്ചപ്പോഴും മോശം പെരുമാറ്റം നേരിടേണ്ടി വന്നു. അനായ അഭിമുഖത്തിൽ പറയുന്നതിങ്ങനെ.

കരിയറിന്റെ തുടക്കകാലത്ത് ഇസ്‍ലാം ജിഖാന ക്ലബ്ബിനു വേണ്ടിയാണ് ആര്യൻ കളിച്ചിരുന്നത്. കഴിഞ്ഞ വർഷമാണ് ശസ്ത്രക്രിയക്ക് ശേഷം തന്റെ ജീവിതത്തിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അനായ ബം​ഗാർ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയത്. ചെറിയ പ്രായം മുതലേ ക്രിക്കറ്റ് എന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ്. എന്നാൽ സ്‌പോര്‍ട്‌സിനപ്പുറം എനിക്ക് മറ്റൊരു യാത്ര ഉണ്ടായിരുന്നു. സ്വയം കണ്ടെത്തലിന്‍റേയും നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന്‍റെ വഴിയായിരുന്നു. എന്‍റെ യഥാർഥ വ്യക്തിത്വം കണ്ടെത്തുന്നത് ഏറ്റവും വലിയ വിജയമാണെന്നായിരുന്നു അന്ന് അനായ ബംഗാര്‍ കുറിച്ചത്.

Content highlights:veteran cricketer asked to me to sleep together; anaya bangar confession

To advertise here,contact us