ചാംപ്യൻസ് ട്രോഫിക്ക് പകരം വീട്ടി; വനിതാ ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കില്ലെന്ന് പാകിസ്താൻ

2025 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 26 വരെയാണ് വനിതാ ഏകദിന ലോകകപ്പ് നടക്കുന്നത്

2025 ലെ ഐസിസി വനിതാ ഏകദിന ലോകകപ്പിനായി പാകിസ്താൻ വനിതാ ടീം ഇന്ത്യയിലേക്ക് പോകില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വി ആവർത്തിച്ചു. ആതിഥേയ രാജ്യം ഇന്ത്യയാണെങ്കിലും ചാംപ്യൻസ് ട്രോഫി സമയത്ത് ഐസിസിയുമായി ധാരണയിലായ ഹൈബ്രിഡ് മോഡൽ പ്രകാരം പാകിസ്താൻ വേറൊരു രാജ്യത്ത് കളിക്കുമെന്ന് മൊഹ്‌സിൻ നഖ്‌വി പറഞ്ഞു.

2025 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 26 വരെയാണ് വനിതാ ഏകദിന ലോകകപ്പ് നടക്കുന്നത് എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. യോഗ്യത റൗണ്ടിൽ അഞ്ച് മത്സരങ്ങളിലും വിജയിച്ചാണ് പാകിസ്താൻ ടൂർണമെന്റിന് യോഗ്യത നേടിയത്. നേരത്തെ പാകിസ്താൻ ആതിഥേയരായിട്ടുള്ള ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ ദുബായിലാണ് കളിച്ചിരുന്നത്. ഇതേ മോഡൽ തന്നെയാവും വനിതാ ലോകകപ്പിലും ഉപയോഗിക്കുക.

Content highlights: Women's ODI World Cup 2025: Pakistan will not travel to India for ICC event

To advertise here,contact us