മാലിദ്വീപിലെ ഇടക്കാലത്തുള്ള അവധിദിവസങ്ങൾക്കു ശേഷം ഡൽഹി ടീമിനൊപ്പം അവരുടെ മെന്ററായ കെവിൻ പീറ്റേഴ്സൺ ചേർന്നത് കഴിഞ്ഞ ദിവസമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത് ടീമിലെ പ്രധാന താരമായ കെ എൽ രാഹുൽ തങ്ങളുടെ മെന്ററെ ട്രോളുന്ന ഒരു വീഡിയോയാണ്.
ഗുജറാത്തിനെതിരെ കഴിഞ്ഞ ദിനം നടന്ന മത്സരത്തിന് മുന്നോടിയായി ആണ് ഡൽഹിയുടെ സോഷ്യൽ മീഡിയ ടീം കെവിൻ പീറ്റേഴ്സണും രാഹുലും തമ്മിലുള്ള സംസാരം നിറഞ്ഞുനിൽക്കുന്ന വീഡിയോ പങ്കുവെച്ചത്. പീറ്റേഴ്സൺ ഗുജറാത്തിന്റെ നായകൻ ശുഭ്മാൻ ഗില്ലിനെ കണ്ടുമുട്ടിയപ്പോൾ അവർ തമ്മിലുള്ള സംഭാഷണത്തിനിടയിലാണ് രാഹുലും പങ്കുചേരുന്നത്. ആ സമയത്ത് കെ പി ഗില്ലിനോട് ആരാണ് ഒരു ടീമിന്റെ മെന്റർ? ഒരു ടീമിന്റെ മെന്റർ എന്ന നിർവചനം ആർക്കുമറിയില്ല എന്നു പറയുന്നു. ആ സമയത്താണ് രാഹുൽ അവരുടെ അടുത്തെത്തി മെന്ററിന്റെ നിർവചനം രസകരമായി പറയുന്നത്. ഒരു മെന്ററെന്നാൽ സീസണിനിടയിൽ രണ്ടാഴ്ച ലീവെടുത്ത് മാലിദ്വീപിൽ പോവുന്ന ആളാണ് എന്നായിരുന്നു രാഹുലിന്റെ നിർവചനം.
Kevin Pietersen was asking mentor's definition to Shubman Gill.KL Rahul - a mentor is someone who goes to Maldives for two weeks mid season. 🤣🔥 pic.twitter.com/vzcRmVtBqa
ഈ വീഡിയോ വൈകാതെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. നേരത്തെയും ഇതേ പോലെ കെവിൻ പീറ്റേഴ്സനും രാഹുലും തമ്മിലുള്ള ചില സംഭാഷണങ്ങൾ ശ്രദ്ധ പിടിച്ചിരുന്നു. ഡൽഹി ജഴ്സിയിൽ ഇപ്പോൾ തകർപ്പൻ പ്രകടനമാണ് രാഹുൽ കാഴ്ചവെക്കുന്നത്.
Content highlights: KL Rahul roasts Kevin Pietersen