ഐപിഎൽ സീസണിൽ രോഹിത് ശർമയുടെ ആദ്യ അർധ സെഞ്ച്വറി; MI വിജയത്തിലേക്ക്

177 റൺസാണ് ചെന്നൈയ്ക്കെതിരെ മുംബൈയുടെ വിജയലക്ഷ്യം

ഐപിഎൽ 2025 സീസണിൽ ആദ്യ അർധ സെഞ്ച്വറിയുമായി മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ അർധ സെഞ്ച്വറി പിന്നിട്ട രോഹിത് ക്രീസിൽ തുടരുകയാണ്. 33-ാം പന്തിലാണ് രോഹിത് തന്റെ അർധ ശതകം പൂർത്തിയാക്കിയത്. രണ്ട് ഫോറും നാല് സിക്സറും മുംബൈ മുൻ നായകന്റെ ബാറ്റിൽനിന്ന് പിറന്നുകഴിഞ്ഞു.

രണ്ടാം ഇന്നിങ്സിൽ 13 ഓവർ പിന്നിടുമ്പോൾ മുംബൈ ഇന്ത്യൻസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 127 റൺ‌സെടുത്തു. 50 റൺസ് കൂടി നേടിയാൽ മുംബൈയ്ക്ക് മത്സരത്തിൽ വിജയിക്കാം.

നേരത്തെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ശിവം ദുബെയുടെയും രവീന്ദ്ര ജഡേജയുടെയും അർധ സെഞ്ച്വറി മികവിൽ ചെന്നൈ 20 ഓവറിൽ അഞ്ചിന് 176 എന്ന സ്കോർ സ്വന്തമാക്കി. ദുബെയുടെ 32 പന്തില്‍ 50 റൺസും രവീന്ദ്ര ജഡേജ 35 പന്തില്‍ പുറത്താകാതെ 53 റൺസും നേടി. അരങ്ങേറ്റക്കാരനായ ആയുഷ് മാത്രെ 15 പന്തില്‍ 32 റൺസുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജസ്പ്രിത് ബുംമ്ര മുംബൈക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

Content Highlights: Rohit Sharma registers first fifty of IPL 2025 season

To advertise here,contact us