14 വയസിൽ ഇടിമുഴക്കത്തോടെ വൈഭവിന്റെ അരങ്ങേറ്റം, ഔട്ടായതിനു പിന്നാലെ വികാരമടക്കാനാവാതെ വിതുമ്പി മടക്കം

ഔട്ടായ സങ്കടത്തിൽ വിതുമ്പിക്കൊണ്ടാണു താരം ഗ്രൗണ്ട് വിട്ടത്.

ഐപിഎല്ലില്‍ ലഖ്നൗവിനെതിരെ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടെങ്കിലും ഐപിഎല്ലിലേക്ക് രാജകീയ വരവറിയിച്ച ഒരു താരം രാജസ്ഥാൻ നിരയിലുണ്ടായിരുന്നു. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ തീപ്പൊരി ഇന്നിങ്സ് കാഴ്ചവെച്ച 14 കാരനായ ഇടംകൈയന്‍ ബാറ്റർ വൈഭവ് സൂര്യവംശി.ജയ്സ്വാളിനൊപ്പം ഓപ്പണറായെത്തിയ ശേഷം നേരിട്ട ആദ്യപന്ത് തന്നെ സിക്സറടിച്ചാണ് വൈഭവ് തുടങ്ങിയത്. ശര്‍ദ്ദുല്‍ താക്കൂര്‍ എറിഞ്ഞ ആദ്യ ഓവറിലെ നാലാമത്തെ ബോളിലാണ് കവര്‍ ഏരിയക്കു മുകളിലൂടെ വൈഭവ് ഈ ബോളിനെ സിക്‌റിലേക്കു പറഞ്ഞയച്ചത്.

വെറും 20 പന്തിൽ 34 റണ്‍സ് അടിച്ചെടുത്താണ് താരം പുറത്തായത്. മൂന്നു സിക്‌സറുകളും രണ്ടു ഫോറുകളും വൈഭവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. കഴിഞ്ഞ മത്സരം കളിക്കാനിറങ്ങിയതോടെ ഐ പി എൽ ചരിത്രത്തിലെ ഏര്റവും പ്രായം കുറഞ്ഞ കളിക്കാരനായും വൈഭവ് മാറിയിരുന്നു. 14 വയസ്സും 23 ദിവസവും മാത്രം പ്രായുള്ളപ്പോഴാണ് വൈഭവ് ഈ മല്‍സരത്തില്‍ റോയല്‍സിനായി ഇറങ്ങിയത്. നേരത്തേ RCB യുടെ പ്രയാസ് ബര്‍മന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 2019ലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കളിക്കാനിറങ്ങിയപ്പോള്‍ 16 വയസ്സും 157 ദിവസവുമായിരുന്നു.

Vaibhav Suryavanshi got emotional after he got out. 🥹- Well played, young man! 🙇‍♂️👏 pic.twitter.com/S5e9xUDYhd

9–ാം ഓവറിലെ നാലാം പന്തിൽ വൈഭവ് പുറത്താകുമ്പോൾ 85 റൺസായിരുന്നു രാജസ്ഥാൻ സ്കോർ ബോർഡിൽ. എയ്ഡൻ മാർക്രമിന്റെ പന്തിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് സ്റ്റംപ് ചെയ്താണ് വൈഭവിനെ പുറത്താക്കിയത്. ഔട്ടായ സങ്കടത്തിൽ വിതുമ്പിക്കൊണ്ടാണു താരം ഗ്രൗണ്ട് വിട്ടത്. ഈ വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങും ആണ്.

content highlights: Vaibhav Suryavanshi In Tears Despite Heroic IPL Debut

To advertise here,contact us