ചിന്നസ്വാമിയിലെ തോൽവിക്ക് പഞ്ചാബിന്റെ തട്ടകത്തിൽ ചെന്ന് ആർ സി ബി കണക്ക് തീർത്തിട്ടുണ്ട്

ദേവ്ദത്ത് പടിക്കലും വിരാട് കോഹ്‍ലിയും ചേർന്ന രണ്ടാം വിക്കറ്റിൽ 103 റൺസ് പിറന്നു

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെ പരാജയപ്പെടുത്തി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. ഏഴ് വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്സിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ലക്ഷ്യത്തിലെത്തി. രണ്ട് ദിവസം മുമ്പ് ഏപ്രിൽ 18-ാം തിയതി ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെച്ച് ആർസിബിയെ പഞ്ചാബ് കിങ്സ് പരാജയപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായി പഞ്ചാബിന്റെ ഹോം ​ഗ്രൗണ്ടിൽ ആർസിബിയുടെ വിജയം മധുരപ്രതികാരവുമായി.

നേരത്തെ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രിയാൻഷ് ആര്യ 15 പന്തിൽ പ്രിയാൻഷ് 22, പ്രഭ്സിമ്രാൻ സിങ് 17 പന്തിൽ പ്രഭ്സിമ്രാൻ 33, ജോഷ് ഇൻ​ഗ്ലീഷ് 17 പന്തിൽ 29, ശശാങ്ക് സിങ് 33 പന്തിൽ പുറത്താകാതെ 31, മാർകോ ജാൻ‌സൻ 20 പന്തിൽ പുറത്താകാതെ 25 എന്നിവരുടെ പ്രകടനമാണ് പഞ്ചാബിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ആർസിബിക്കായി ക്രുനാൽ പാണ്ഡ്യ, സുയാഷ് ശർമ എന്നിവർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ റോയൽ ചലഞ്ചേഴ്സ് അനായാസം വിജയത്തിലേക്ക് നീങ്ങി. ഒരു റൺസെടുത്ത ഫിൽ സോൾട്ടിന്റെ വിക്കറ്റ് ആർസിബിക്ക് നേരത്തെ നഷ്ടമായി. എന്നാൽ ദേവ്ദത്ത് പടിക്കലും വിരാട് കോഹ്‍ലിയും ചേർന്ന രണ്ടാം വിക്കറ്റിൽ 103 റൺസ് പിറന്നു. 54 പന്തിൽ ഏഴ് ഫോറും ഒരു സിക്സറും സഹിതം 73 റൺസുമായി കോഹ്‍‍ലി പുറത്താകാതെ നിന്നു. 35 പന്തിൽ അഞ്ച് ഫോറും നാല് സിക്സറും സഹിതം ദേവ്ദത്ത് പടിക്കൽ 61 റൺസെടുത്തു. രജത് പാട്ടിദാർ 12 റൺസും ജിതേഷ് ശർമ പുറത്താകാതെ 11 റൺസും സംഭാവന ചെയ്തു.

Content Highlights: Virat Kohli, Devdutt Padikkal And Bowlers Star As RCB Thrash PBKS In IPL

To advertise here,contact us