ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ വിജയത്തിന് പിന്നാലെ പഞ്ചാബ് ടീം നായകൻ ശ്രേയസ് അയ്യരിന് നേരെ അമിതാവേശം പ്രകടപ്പിച്ച് റോയൽ ചലഞ്ചേഴ്സ് താരം വിരാട് കോഹ്ലി. എന്നാൽ കോഹ്ലിയുടെ വിജയാഘോഷത്തിൽ ശ്രേയസ് അയ്യരുടെ റിയാക്ഷനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ ഹൃദയം കീഴടക്കുന്നത്.
ശ്രേയസ് അയ്യരിന് നേരെ തിരിഞ്ഞാണ് കോഹ്ലി അമിത ആവേശം പ്രകടിപ്പിച്ചത്. എന്നാൽ തലകുലുക്കി ശാന്തനായി ശ്രേയസ് കോഹ്ലിയുടെ അരികിലേക്ക് നടന്നു. ഇതോടെ കോഹ്ലിയും ശാന്തനാകുകയും ഇന്ത്യൻ സഹതാരത്തെ നോക്കി ചിരിക്കുകയും ചെയ്തു. ഇരുവരും തമ്മിൽ സൗഹൃദ സംഭാഷണവും നടത്തി.
Only Kohli can go from beast mode to gentleman in five seconds. Watch the full video, passion in the moment, grace right after. That’s an elite mentality.#PBKSvRCB #RCBvPBKS #ViratKohli pic.twitter.com/rokWrWDnnk
മത്സരത്തിൽ പഞ്ചാബ് കിങ്സിനെ ഏഴ് വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ലക്ഷ്യത്തിലെത്തി. 54 പന്തിൽ ഏഴ് ഫോറും ഒരു സിക്സറും സഹിതം 73 റൺസുമായി പുറത്താകാതെ നിന്ന വിരാട് കോഹ്ലിയാണ് ആർസിബിയുടെ വിജയത്തിൽ നിർണായകമായത്.
Content Highlights: Virat Kohli Teases Shreyas Iyer With Aggressive Celebration