ടൈറ്റൻസിനെ മുന്നിൽ നിന്ന് നയിച്ച് ക്യാപ്റ്റൻ ​ഗിൽ; ഈഡനിൽ ​ഗുജറാത്തിന് മേധാവിത്തം

55 പന്തിൽ 10 ഫോറും മൂന്ന് സിക്സറും സഹിതം ​ഗിൽ നേടിയത് 90 റൺസാണ്

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് മികച്ച സ്കോർ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി. ഓപണര്‍മാരായ ശുഭ്മൻ ഗില്ലിന്‍റെയും സായ് സുദര്‍ശന്‍റെയും അര്‍ധ സെഞ്ച്വറികളാണ് ഗുജറാത്തിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.

ആദ്യ വിക്കറ്റിൽ ​ഗില്ലും സുദർശനും ​ഗുജറാത്തിനായി മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 114 റൺസ് പിറന്നു. 36 പന്തിൽ ആറ് ഫോറും ഒരു സിക്സറും സഹിതം സായി 52 റൺസെടുത്ത് പുറത്തായി. 55 പന്തിൽ 10 ഫോറും മൂന്ന് സിക്സറും സഹിതം ​ഗിൽ നേടിയത് 90 റൺസാണ്.

മൂന്നാമതായി ക്രീസിലെത്തിയ ജോസ് ബട്ലർ 23 പന്തിൽ പുറത്താകാതെ 41 റൺസെടുത്തു. എട്ട് ഫോറുകളാണ് ബട്ലറിന്റെ ബാറ്റിൽ നിന്ന് പിറന്നത്. കൊൽക്കത്തയ്ക്കായി വൈഭവ് അറോറ, ഹർഷിത് റാണ, ആന്ദ്ര റസ്സൽ എന്നിവർ ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി.

Content Highlights: Shubman Gill Smashes 90 As Gujarat Post 198/3 In Kolkata

To advertise here,contact us