ഒത്തുകളി ആരോപണം; ബിജെപി നേതാവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി രാജസ്ഥാൻ റോയൽസ്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടേറ്റ രണ്ടു റണ്‍സ് തോല്‍വിക്ക് പിന്നാലെയാണ് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ നിന്നുള്ള ബിജെപി എംഎല്‍എ കൂടിയായ ജയ്ദീപ് ബിഹാനി ഒത്തുകളി ആരോപണം ഉന്നയിച്ചത്.

ടീമിനെതിരെ ഒത്തുകളി ആരോപണം ഉന്നയിച്ച രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍) അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ ജയ്ദീപ് ബിഹാനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി രാജസ്ഥാന്‍ റോയല്‍സ് ടീം. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടേറ്റ രണ്ടു റണ്‍സ് തോല്‍വിക്ക് പിന്നാലെയാണ് രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ നിന്നുള്ള ബിജെപി എംഎല്‍എ കൂടിയായ ജയ്ദീപ് ബിഹാനി ഒത്തുകളി ആരോപണം ഉന്നയിച്ചത്.

ബിഹാനിക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ്, രാജസ്ഥാന്‍ മുഖ്യമന്ത്രി, കായിക മന്ത്രി, കായിക സെക്രട്ടറി എന്നിവര്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കി. ബിഹാനിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും താരങ്ങളുടെ ആത്മിവിശ്വാസം തകർക്കുന്നുവെന്നും രാജസ്ഥാന്‍ ടീം വക്താവ് ദീപക് റോയ് പ്രതികരിച്ചു. അതേ സമയം പ്ളേ ഓഫിൽ നിന്നും പുറത്താകലിന്റെ വക്കിലാണ് രാജസ്ഥാൻ. എട്ടുമത്സരങ്ങളിൽ നിന്ന് രണ്ട് ജയം മാത്രമാണ് രാജസ്ഥാനുള്ളത്.

Content Highlights:Rajasthan Royals file complaint demand action against Jaydeep Bihani in match fixing statement

To advertise here,contact us