'റാഷിദ് ലോകത്തിലെ ഏറ്റവും മികച്ച ടി20 ബൗളർ'; പ്രശംസിച്ച് സായി കിഷോർ

'ഗുജറാത്ത് ടൈറ്റൻസ് എപ്പോഴും റാഷിദിനെ പിന്തുണയ്ക്കുന്നുണ്ട്.' സായി കിഷോർ പ്രതികരിച്ചു.

ഐപിഎല്ലിൽ ​കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഗുജറാത്ത് ടൈറ്റൻസ് സ്പിന്നർ റാഷിദ് ഖാനെ പ്രകീർത്തിച്ച് സഹതാരം സായ് കിഷോർ. 'റാഷിദ് ലോകത്തിലെ ഏറ്റവും മികച്ച ടി20 ബൗളർമാരിൽ ഒരാളാണ്. റാഷിദിന്റെ വിക്കറ്റ് നേടാനുള്ള കഴിവ് തിരിച്ചുലഭിച്ചുകൊണ്ടിരിക്കുന്നു. ​ഗുജറാത്ത് ടൈറ്റൻസ് എപ്പോഴും റാഷിദിനെ പിന്തുണയ്ക്കുന്നുണ്ട്.' മത്സരശേഷം സായി കിഷോർ പ്രതികരിച്ചു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ​ഗുജറാത്ത് ടൈറ്റൻസിന്റെ ബൗളിങ് മികവിനെക്കുറിച്ചും സായി കിഷോർ സംസാരിച്ചു. പിച്ചിൽ മതിയായ ഗ്രിപ്പ് ഉണ്ടായിരുന്നു. രണ്ടാം ഇന്നിങ്സിൽ ​ഗ്രിപ്പ് കൂടുതൽ ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ​ഗുജറാത്ത് മികച്ച സ്കോർ കണ്ടെത്തിയെന്നും സായി കിഷോർ വ്യക്തമാക്കി.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 39 റൺസിനാണ് ​ഗുജറാത്ത് ടൈറ്റൻസ് വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് നേടി. 55 പന്തിൽ 90 റൺസ് നേടിയ ക്യാപ്റ്റൻ ശുഭ്മൻ ​ഗില്ലിന്റെ പ്രകടനമാണ് ​ഗുജറാത്തിനെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ റൺസിലെത്താനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് സാധിച്ചുള്ളു. ​ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണയും റാഷിദ് ഖാനും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

Content Highlights: Rashid is one of the best T20 bowlers in the world: Sai Kishore

To advertise here,contact us